സെപ്റ്റംബർ 2022: മെഹ്റോളി ജനനി കുടുംബശ്രീയുടെ ഓണാഘോഷം നടത്തി. ജനനി കുടുംബശ്രീ പ്രസിഡന്റ് സരസ്വതി രാജൻ അധ്യക്ഷയായായിരുന്നു. കെ.പി. ഹരീന്ദ്രൻ ആചാരി, ടി.വി. ലക്ഷ്മണൻ, ദീപ ജോസഫ്, ഒ. ഷാജി കുമാർ, കുടുംബശ്രീ വൈസ് പ്രസിഡന്റ് രജനി സുനിൽ, സെക്രട്ടറി കെ.ബി. സംഗീത, ജോയിന്റ് സെക്രട്ടറി ലിസി ശ്രീകുമാർ, ട്രഷറർ വി. ലേഖ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.
2023 സെപ്റ്റംബർ 9: ജനനി കുടുംബശ്രീ മെഹറോളിയുടെ ഓണാഘോഷം 23.09.2023 ഇൽ മെഹറോളി വാർഡ് രണ്ടിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുടുബശ്രീ അംഗങ്ങൾ ഓണപ്പൂക്കളം ഒരുക്കി. ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയിലെ വിജീഷും സംഘവും അവതരിപ്പിച്ച ചെണ്ടമേളത്തോടെ അതിഥികളെ സ്വീകരിച്ചു. സ്മൃതി എസ് നായരുടെ പ്രാർത്ഥന ഗാനത്തോടെ യോഗം ആരംഭിച്ചു. തുടർന്ന് ജനനി കുടുംബശ്രീ പ്രസിഡന്റ് സരസ്വതി രാജെന്റ് അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം മുൻസിപ്പൽ കൗൺസിലർ രേഖ മഹീന്ദർ ചൗധരി ഉൽഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തക അഡ്വ. ദീപ ജോസഫ്, ഡൽഹി മലയാളി അസോസിയേഷൻ മെഹറോളി ഏരിയ ചെയർമാൻ കെ പി ഹരീന്ദ്രൻ ആചാരി, സെക്രെട്ടറി ടി. വി. ലക്ഷ്മണൻ, സുജ രാജേന്ദ്രൻ, NSS മെഹറോളി യൂണിറ്റ് ചെയർമാൻ നന്ദകുമാർ, സെക്രട്ടറി സുജിത് കുമാർ, ലേഖ വി നായർ, സംഗീത സതീഷ് എന്നിവർ പ്രസംഗിച്ചു.
. തുടർന്ന് മിനി മോഹനചന്ദ്രൻ, ശ്രീനന്ദ മോഹൻ ഏന്നിവരുടെ ഗണേശ സ്തുതി യോടെ കലാപരിപാടികൾ ആരംഭിച്ചു. ശ്രീലക്ഷ്മി മോഹന്റെ ഭരതനാട്യം, , ആഷിഷ് സന്തോഷ്, വിഷ്ണു സോമൻ, വിശാൽ സോമൻ, പുണർവി പ്രദീപ്, സ്മൃതി എസ് നായർ എന്നിവരുടെ പാട്ടുകൾ, രമ്യ രാജൻ നേതൃത്യം നൽകുന്ന മെഹറോളി അദ്വൈതം ഡാൻസ് സ്കൂളിലെ കുട്ടികളുടെ വിവിധ നിർത്തങ്ങൾ, ജനനി കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിര, മെഹറോളി ഹംസധ്വനി യുടെ ഗാനമേള എന്നിവയും നടന്നു. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.