News in detail

Date of publish:26-01-2021
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൈപൂയ പൂജ 28-01-2021 വ്യാഴാഴ്ച്ച |
ന്യൂ ഡൽഹി : നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൈപൂയത്തോടനുബന്ധിച്ചു സുബ്രഹ്മണ്യസ്വാമി നടയിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമ്മികത്വത്തിൽ ഇളനീരഭിഷേകം, പനിനീർ അഭിഷേകം, ഭാസ്മാഭിഷേകം, പാലഭിഷേകം, പഞ്ചാമൃത നിവേദ്യം എന്നീ വഴിപാടുകൾ നടത്താൻ ഭക്തജനങ്ങൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി കൃഷ്ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. |