News in detail

Date of publish:08-03-2021
കൈരളി വെൽഫയർ & കൾച്ചറൽ സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. |
ഡൽഹി പോലിസിലെ മലയാളികളുടെ സാംസ്ക്കാരിക സംഘടനയായ കൈരളി വെൽഫയർ & കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഐഐടി പോലിസ് കോളനി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. രാജൻ പി എൻ പ്രസിഡണ്ടും, ഷിബു വി ആർ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി ഷാജി അപ്പൂസ്, രത്നകാരൻ, ശ്രീ കുമാർ (വൈസ് പ്രസിഡണ്ടുമാർ), ചാക്കോ വി സി, അജിത് കുമാർ കൊയിലാണ്ടി, ഉല്ലാസ്, മനോജ് വി കെ (ജോ.സെക്രട്ടറിമാർ), സുരേഷ് കുമാർ(ട്രഷറർ), സഞ്ജീവ്(ജോ. ട്രഷറർ), സന്ദേശ്, സജീവ് മണിമല (ഓഡിറ്റർ), സുദർശനൻ പിള്ള (പി ആർ ഒ) , പവിത്രൻ കൊയിലാണ്ടി (മുഖ്യ ഉപദേശകൻ) എന്നിവരെയും യോഗം തിരഞ്ഞടുത്തു. ഈ മാസം ഡൽഹി പോലീസിൽ നിന്നും വിരമിച്ച ബാബുരാജ്, കുമാർ ജി എസ്, സുരേഷ് കുമാർ എന്നിവരെ യോഗം ആദരിച്ചു. |