News in detail

Date of publish:17-03-2021
ഡി.എം.എ. മയൂർ വിഹാർ ഫേസ് 2-ന്റെ ക്യാൻസർ അവബോധം |
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ശാഖയുടെ വനിതാ ദിനാഘോഷത്തോടനുബന്ധിച്ചു സെർവിക്കൽ ക്യാൻസറിനെപ്പറ്റി അറിവു പകരുന്ന പരിപാടി സംഘടിപ്പിച്ചു. ഏരിയ ചെയർമാൻ കെ വി മുരളീധരൻ അധ്യക്ഷത വഹിച്ച യോഗം ഷീജാ ഭോജന്റെയും ശ്രീലക്ഷ്മിയുടെയും പ്രാർത്ഥനാ ഗീതാലാപനത്തോടെയാണ് ആരംഭിച്ചത്. മയൂർ വിഹാർ ഫേസ്-2, പോക്കറ്റ്-ബി സാമുദായിക ഭവനിൽ മാർച്ച് 14-നു നടന്ന പരിപാടിയിൽ സായി നിവാസ് ഹെൽത്ത് കെയർ ഡയറക്ടർ, ഡോ പ്രിയാ ഗണേഷ് കുമാർ, ഓൺകോളജിസ്റ്റ്, എം.ഡി. (യു.എസ്.എ.) ക്യാൻസറിന്റെ ലക്ഷണങ്ങളും രോഗ നിയന്ത്രണത്തിനാവശ്യമായ വസ്തുതകളുമൊക്കെ മുഖ്യ പ്രഭാഷണത്തിൽ വിവരിച്ചു. ഏരിയ സെക്രട്ടറി എ മുരളീധരൻ, വനിതാ വിഭാഗം ജോയിന്റ് കൺവീനർമാരായ ഡോളി ആന്റണി, ഡോ രാജലക്ഷ്മി എന്നിവരും പ്രസംഗിച്ചു. |