News in detail
ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡലപൂജകൾ |
ന്യൂ ഡൽഹി: ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലകാല പൂജകൾ 16-11-2020 (1196 വൃശ്ചികം 01) തിങ്കളാഴ്ച്ച മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കും. അന്നേ ദിവസം അഷ്ടാഭിഷേകവും നടക്കും. മണ്ഡലകാല പൂജകളുടെ മുന്നോടിയായി 15-ന് ഞായറാഴ്ച്ച വിശേഷാൽ പൂജകളും ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര ഉപദേശക സമിതിയുമായി 0124-4004479, 9313533666 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. |