News in detail
എസ് എൻ ഡി പി യോഗം ഡൽഹി യൂണിയൻ 12-മത് പ്രതീകാത്മക ശിവഗിരി തീർത്ഥാടനം |
ന്യൂഡൽഹി: എസ് എൻ ഡി പി യോഗം ഡൽഹി യൂണിയൻ 12-മത് പ്രതീകാത്മക ശിവഗിരി തീർത്ഥാടനം ആഘോഷിച്ചു. രാവിലെ കൽക്കാജി ഗുരുക്ഷേത്രത്തിൽ യൂണിയൻ സെക്രട്ടറി ശ്രീ സി കെ പ്രിൻസ്, വൈസ് പ്രസിഡന്റ് ശ്രീ ടി എസ് അനിൽ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ എം കെ അനിൽ കുമാർ, ശ്രീ കെ പി പ്രകാശ്, ബാഹുലേയൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി സുധ ലച്ചു, സെക്രട്ടറി ശ്രീമതി ജ്യോതി ബാഹുലേയൻ, കൽക്കാജി ശാഖ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീ പൊന്നൻ, സെക്രട്ടറി ശ്രീ സജീവ്, സിന്ധു മോനിച്ചൻ സതി സജീവ് എന്നിവർ ചേർന്ന് പീത പതാക ഉയർത്തി, ഗുരു പുഷ്പാഞ്ജലിയും, ഭജനയും നടത്തി. വൈകുന്നേരം നടന്ന ഓണ്‍ലൈൻ വിർചൽ ശിവഗിരി തീർത്ഥാടന പ്രഭാഷണം പരമ്പരയിൽ യൂണിയൻ പ്രസിഡന്റ് ശ്രീ ടി കെ കുട്ടപ്പന്റെ അധ്യക്ഷത വഹിച്ചു, എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി വനജ വിദ്യാധരൻ ഉൽഘാടനം ചെയ്തു, ഈശ്വര ഭക്തിയെ പറ്റി കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിലെ പ്രൊഫസർ Dr M V നടേശനും, വിദ്യാഭ്യാസത്തെ പറ്റി പാലക്കാട് വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോക്ടർ ശോഭ റാണിയും പ്രഭാഷണം നടത്തി. ഡൽഹി മലയാളീ അസോസിയേഷൻ പ്രസിഡന്റ് ശ്രീ കെ രഘുനാഥ് വിശിഷ്ടദിതിദി ആയിരുന്നു. |