News in detail
എസ്.എൻ.ഡി.പി. യോഗം ഡൽഹി യൂണിയൻ മഹാകവി കുമാരനാശാൻ അനുസ്മരണം നടത്തി. |
രോഹിണി ഗുരുക്ഷേത്രത്തിലെ യൂണിയൻ സമുച്ചയത്തിൽ എസ്.എൻ.ഡി.പി. യോഗം ഡൽഹി യൂണിയൻ വൈസ് പ്രസിഡണ്ട് T.S. അനിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭവാന എം.എൽ.എ. ജയ് ഭഗവാൻ എസ്.എൻ.ഡി.പി. യോഗത്തിന്റ അവിസ്മരണീയരായ മുൻകാല നേതാക്കളുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു, അതോടൊപ്പം ഗുരുദേവൻ ഗാന്ധിജി മായും ശ്രീ രവീന്ദ്രനാഥ ടാഗോറുമായും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അനാച്ഛാദനം ചെയ്തു. ചടങ്ങ് ഉദ്ഘാടനാം ചെയ്തു സംസാരിച്ച എം.എൽ.എ. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ ഗുരുദേവ ആദർശങ്ങൾ പിന്തുടരുകയും അദ്ദേഹത്തെ ഭക്തിയോടെ സ്മരിക്കുകയും ചെയ്യുന്നതായി അറിയിച്ചു. ഗുരുദേവന്റെ ആദർശങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന അദ്ദേഹം ഗുരുക്ഷേത്രത്തിലെ സന്ദർശകൻ കൂടിയാണ്, ഗുരു ക്ഷേത്രം നിലനിൽക്കുന്ന ഏരിയയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയ ഭാരവാഹികൾക്ക് അതെല്ലാം പരിഹരിക്കുവാൻ താൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പുനൽകി. ചടങ്ങിൽ റെജി കെ പൊന്നപ്പൻ, എസ്.എൻ ഡി പി ഡൽഹി യൂണിയൻ സെക്രട്ടറി സി കെ പ്രിൻസ്, യോഗം ബോർഡ് മെമ്പർ എം കെ അനിൽ കുമാർ, ദേവസ്വം കൺവീനർ എൻ സുരേന്ദ്രൻ, കൗൺസിലർ മാരായ കെ.പി. പ്രകാശ്, ഓമനക്കുട്ടൻ, സി.ഡി. സുനിൽകുമാർ, ബാഹുലേയൻ ഡൽഹി എസ്.എൻ.ഡി.പി. യൂണിയൻ വനിതാ സംഘം പ്രസിഡൻറ് സുധാ ലച്ചു, വൈസ് പ്രസിഡൻറ് ഓമന സുരേന്ദ്രൻ, സെക്രട്ടറി ജ്യോതി ബാഹുലേയൻ, ട്രഷറർ ശോഭ അനിൽ, രോഹിണി ശാഖ പ്രസിഡന്റ് ശ്രീധരൻ സെക്രട്ടറി രജപുത്രൻ, വനിതാ സംഘം സെക്രട്ടറി രമണി രാമേന്ദ്രൻ, ഡോക്ടർ ഇന്ദിര എസ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എസ്. സതീശൻ കുമാരനാശാൻ അനുസ്മരണപ്രഭാഷണം നടത്തി, ആര്യൻ എസ്.കുമാർ, സജി പി. രാജ്, ശ്രീരേഖ പ്രിൻസ് തുടങ്ങിയവർ ആശാൻ കവിതകൾ ആലപിച്ചു. |