News in detail
നോർക്ക - ഡിഎംഎ: പ്രവാസി ഇൻഷുറൻസ് പരിരക്ഷാ ശിബിരം 07-03-2021 ഞായറാഴ്ച്ച |
ന്യൂ ഡൽഹി: നോർക്കയുടെയും ഡൽഹി മലയാളി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഡൽഹി നിവാസികളായ മലയാളികൾക്ക് നോർക്ക ഇൻഷുറൻസ് പരിരക്ഷയുടെയും വാർദ്ധക്യ കാല വേതന പദ്ധതിയുടെയും (PRAVASI NORKA INSURANCE & PENSION SCHEME) വിശദ വിവരങ്ങൾ പങ്ക് വയ്ക്കുന്ന ശിബിരം സംഘടിപ്പിക്കുന്നു. ആർ കെ പുരത്തെ ഡി.എം.എ. സാംസ്ക്കാരിക സമുച്ചയത്തിൽ ഞായറാഴ്ച (2021 മാർച്ച് 7) രാവിലെ 10:30 മുതൽ 12:30 വരെയാണ് സമയം. കേരള സർക്കാർ അണ്ടർ സെക്രട്ടറിയും നോർക്ക ഡവലപ്പ്മെന്റ് ഓഫീസറുമായ ശ്രീ ഷാജിമോൻ ജെ,, ഡൽഹി മലയാളീ അസോസിയേഷൻ പ്രസിഡന്റ് ശ്രീ കെ രഘുനാഥ് എന്നിവർ പദ്ധതിയിൽ ചേരുന്നതുകൊണ്ട് പ്രവാസികൾക്കുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് വിശദീകരിക്കും. അന്നേ ദിവസം ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും കരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ കെ ജെ ടോണി (9810791770), ജോയിന്റ് കൺവീനറും ജോയിന്റ് ട്രെഷറാരുമായ പി എൻ ഷാജി (9650699114) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. |