News in detail
ഡി.എം.എ. ജനക് പുരി ഏരിയ: പുതിയ ഭാരവാഹികൾ |
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗവും 2020-21, 2021-22 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2020 ഡിസംബർ 13-ന് ജനക് പുരി സി-2/എ ബ്ളോക്കിലെ മഹാരാജാ അഗ്രസെൻ ഭവനിൽ നടത്തി. കേന്ദ്രകമ്മിറ്റിയുടെ കീഴിൽ, വൈസ് പ്രസിഡന്റും ജനക് പുരി ഏരിയ തെരെഞ്ഞെടുപ്പ് സബ്കമ്മിറ്റി കൺവീനറുമായ കെ.ജി. രാഘുനാഥൻ നായർ, അംഗങ്ങളായി വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി., അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രെഷറർ മാത്യു ജോസ്, നിർവാഹക സമിതി അംഗവും സഹായ ഹസ്തം കൺവീനറുമായ എൻ.സി. ഷാജി എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയാണ് തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകിയത്. അഡ്വ. കെ തോമസ് ആയിരുന്നു വരണാധികാരി. ചെയർമാൻ വർഗീസ് പി. മാമ്മൻ, വൈസ് ചെയർമാൻ ജി. തുളസീധരൻ, സെക്രട്ടറി ജോർജ് ജോസഫ് (ജോസ് കാപ്പൻ), ജോയിന്റ് സെക്രട്ടറിമാർ പ്രദീപ് കുമാർ സി., ടോമി എബ്രഹാം, ട്രെഷറർ റെജിമോൻ കെ.എൽ., ജോയിന്റ് ട്രെഷറർ സി.ഡി. ജോസ്, ഇന്റെർണൽ ഓഡിറ്റർ സജി ബി., വിമെൻസ് വിംഗ് കൺവീനർ ജെസി ഹരി, വിമെൻസ് വിംഗ് ജോയിന്റ് കൺവീനർമാർ ബിൻസി ഗിരീഷ്, ത്രേസ്യാമ്മ എന്നിവരെയും തെരെഞ്ഞെടുത്തു. കൂടാതെ 30 നിർവാഹക സമിതി അംഗങ്ങളെയും വിമെൻസ് വിംഗ് നിർവാഹക സമിതിലേക്ക് 16 പേരെയും 74 ജനറൽ കൗൺസിൽ അംഗങ്ങളെയും തെരെഞ്ഞെടുത്തു. |