സുരഭി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ 16-ാമത് വാർഷിക ദിനാഘോഷങ്ങൾ 2023, നവംബർ 5ന് വൈകുന്നേരം 6 മണി മുതൽ ടാഗോർ ഗാർഡൻ, സനാതനൻ ധർമ്മ മന്ദിർ ഹാളിൽ വച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
കാര്യപരിപാടികൾ: ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ജോസഫ് കെ.വി. യുടെ (രക്ഷാധികാരി) സ്വാഗത പ്രസംഗത്തോടെ യോഗം തുടുങ്ങുന്നതായിരിക്കും. തുടർന്ന് മനോജ് മാത്യു (പ്രസിഡന്റ് ) അധ്യക്ഷ പ്രസംഗവും, ദീപു ജോൺ (സെക്രട്ടറി) വാർഷിക റിപ്പോർട്ട് സമർപ്പിക്കുകയും, ഊർമിള ഗംഗവാൽ (എം.സി.ഡി. കൗൺസിലർ) ചടങ്ങിൻറെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യുന്നതായിരിക്കും. റെവ. ഫാ. അഗസ്റ്റിൻ തോണിക്കുഴി - MST ഇടവക വികാരി (നിർമൽ ഹൃദയ ചർച്ച്, ടാഗോർ ഗാർഡൻ) ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. വിശിഷ്ടാതിഥികളായി ആൻസി ജോൺസൻ (ഡയറക്ടർ, ശാന്തി നികേതൻ ആശ്രമം, ഛത്തർപുർ), ശ്രീനിവാസ് എൻ.വി. (സെക്രട്ടറി, ഡൽഹി മലയാളി മിഷൻ), ടോണി കെ. ജെ. ( ജനറൽ സെക്രട്ടറി ഡി.എം.എ.), സാറാ ഐസാക് (കോർഡിനേറ്റർ, മലയാളം മിഷൻ, വെസ്റ്റ് ഡൽഹി), ഷാജി കുമാർ (സെക്രട്ടറി - ഡി.എം.എ. രാജൗരി ഗാർഡൻ),എം.കെ. അയ്യപ്പൻ (പ്രസിഡന്റ് - മലയാളീ വെൽഫെയർ അസോസിയേഷൻ, ടാഗോർ ഗാർഡൻ), രാകേഷ് കുമാർ നാഗ്പാൽ ( പ്രസിഡന്റ് - സനാതൻ ധർമ്മ മന്ദിർ സമിതി), അജേഷ് എ.കെ. (സെക്രട്ടറി - എസ്.എൻ.ഡി.പി. രജൗരി ഗാർഡൻ ശാഖ), സുനിൽ കുമാർ (സെക്രട്ടറി - എൻ.എസ്.എസ്., പശ്ചിം വിഹാർ കരയോഗം) തുടങ്ങിയവർ ചടങ്ങിൽ പങ്ക് ചേരുന്നതായിരിക്കും. തുടർന്ന് സമ്മാനദാനവും, ഗുരു ഓമന ദാസിൻറെ നൃത്ത സംവിധാനത്തിൽ, സുരഭി ആർട്സ് & സ്പോർട്സ് ക്ലബ് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും, നാദ തരംഗിണി, ഡൽഹി അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും, മറ്റ് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അജേഷ് കുമാറിൻറെ (പ്രോഗ്രാം കോർഡിനേറ്റർ) നന്ദി പ്രകാശനത്തിനോട് കൂടി കാര്യപരിപാടികൾ സമാപിക്കുകയും, തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
|