News in detail
ബാലഗോകുലം ഡൽഹി എൻ.സി.ആർ. ഉത്തര മേഖല ഭഗിനി ശില്പശാല നടത്തി. |
ബാലഗോകുലം ഡൽഹി എൻ സി ആറിന്റ ആഭിമുഖ്യത്തിൽ, ഒക്ടോബർ 15 ഞായറാഴ്ച ഉത്തര മേഖലയിലെ അശോക് വിഹാറിൽ വച്ചു ഭഗിനി ശില്പശാലക്ക് തുടക്കം കുറിച്ചു. ബാലഗോകുലത്തിൽ ഭഗിനിമാരുടെ പങ്കിനെപ്പറ്റിയും നമ്മുടെ കുട്ടികളെ എങ്ങനെ നേർവഴിക്കു നടത്താം എന്നതിനെപ്പറ്റിയും ബാലഗോകുലം ഡൽഹി സഹരക്ഷാധികാരി വരത്ര ശ്രീകുമാർ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ മേഖല ഭഗിനി പ്രമുഖ രേഖ രമണൻ സ്വാഗതവും, സഹഭഗിനിപ്രമുഖ പ്രഭ വാസുദേവൻ നന്ദിയും, അമ്പിളി മംഗളവും ചൊല്ലി. സംസ്ഥാന ഭഗിനി പ്രമുഖ ബിജി മനോജ്, സംസ്ഥാന പ്രവർത്തകൻ ഗോപകുമാർ നേതൃത്വം നൽകി. ഭഗിനിമാരും, മേഖലയിലെ പ്രവർത്തകരും ശില്പശാലയിൽ പങ്കെടുത്തു. |