MALAYALEEAANO.COM

ഞങ്ങളെക്കുറിച്ച്

മലയാളിയാണോ?... നിങ്ങൾ ദീർഘകാലമായി മറുനാട്ടിൽ താമസിക്കുന്ന ഒരു മലയാളിയാണെങ്കിൽ, പലകുറി അഭിമുഖീകരിച്ചിട്ടുള്ള ഒരു ചോദ്യം ആയിരിക്കും ഇത്. ഉത്തരം അനുകൂലമാണെങ്കിൽ പിന്നെ, "നാട്ടിൽ എവിടെയാ വീട്?", "വീട്ടിൽ ആരൊക്കെയുണ്ട്?", എന്ന ചില സ്വാഭാവികമായ ചോദ്യങ്ങൾ കേൾക്കുവാൻ കഴിയും. അൽപം കുശലാന്വേഷണങ്ങക്ക്ശേഷം നിമിഷങ്ങൾക്കുള്ളിൽ രണ്ട് അപരിചതര് തമ്മിൽ ഉറ്റചങ്ങാതിമാരായി മാറും. മനസ്സിൽ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ഗൃഹാതുരത്വത്തിൻറെ ഓർമ്മകളെ തൊട്ടുണർത്തുന്ന ഒരു അനുഭവം.

ഒരു കാൽനൂറ്റാണ്ട് മുൻപ് പത്താംക്ലാസ് അല്ലെങ്കിൽ, പ്രീഡിഗ്രിയോടൊപ്പം ടൈപ്പും, ഷോർട്ഹാൻഡും പഠിച്ച് ഭാരത-തലസതനനഗരിയിലേക്ക് ചേക്കേറിയ ഏതൊരു ശരാശരി മലയാളിയുടെ സ്വപ്നമായിരുന്നു വീട്ടിലെ സകല കഷ്ടപ്പാടുകൾക്കും ഒരു പരിഹാരം കണ്ടെത്തുക, തന്നിൽ ആശ്രിതരായ ഉറ്റൊരുക്ക് അത്താണിയാകുക, മാതാപിതാക്കളുടെ ചികിത്സാചിലവുകൾ വഹിക്കുക, കൂടെപ്പിറപ്പുകളുടെ പഠിത്തം, വിവാഹം ഇങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു.

പര്യാപ്തമായ തൊഴിലവസരങ്ങളുടെ അഭാവത്തിൽ കേരളം വിടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടേയിരുന്നു. മറുനാട്ടിൽ സ്വന്തമായി ഒരു പാർപ്പിടത്തെക്കുറിച്ച് നമ്മൾ ഓർത്തതേയില്ല, കാരണം പി. ഭാസ്കരൻ മാഷ് എഴുതിയത് പോലെ "നാളീകേരത്തിൻറെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്" എന്ന് നമ്മൾ സ്വയത്തെ ആശ്വസിപ്പിച്ചു.

മാതാപിതാക്കൾ സുഖം പ്രാപിക്കാൻ നമ്മൾ കാത്തിരുന്നു, സഹോദരിമാരുടെ വിവാഹം കഴിയാൻ നമ്മൾ കാത്തിരുന്നു, അനുജന്മാരുടെ വിദ്യാഭ്യാസം പൂർണമാകാൻ നമ്മൾ കാത്തിരുന്നു, പക്ഷേ കാത്തിരിപ്പുകൾക്ക് കാരണങ്ങൾ ഒന്നിന് പിറകേ ഓരോന്നായി പിന്നേയും ഉണ്ടായിക്കൊണ്ടേയിരുന്നു...

കാലം മാറി, അതിനോടൊപ്പം നമ്മളുടെ ചിന്തകളും... നമ്മൾ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ പഠിച്ചു തുടങ്ങി. ഒടുവിൽ നമ്മൾ നിർണ്ണായകമായ ആ തീരുമാനം കൈവരിച്ചു. ഈ കർമ്മഭൂമിയിൽ ആജീവനാന്തമായി സ്ഥിരതാമസമാക്കുക എന്നായിരുന്നു ആ തീരുമാനം... ഇനി കുറച്ച് ഭാവിയെക്കുറിച്ച് ചിന്ദിക്കാം, കുറച്ചു വ്യത്യസ്തമായ സ്വപ്‌നങ്ങൾ കാണാം. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ നമ്മളുടെ മനഃസമാധാനത്തെ വേട്ടയാടുന്ന വീട്ടുടമസ്ഥനേ ഭയക്കാതെ, സ്വന്തമായി ഒരു വീട് വാങ്ങാം. നമ്മളുടെ പിഞ്ചോമനകളുടെ ഭാവി സുരക്ഷിതമാക്കാം, അവരുടെ ഉന്നത

വിദ്യാഭ്യാസത്തേകുറിച്ച് ആലോചിക്കാം, അവരുടെ വിവാഹത്തിന് തൈയ്യാറെടുക്കാം അതിനോടൊപ്പം സ്വന്തം വാർധക്യക്കാലത്തേക്ക് വേണ്ടി എന്തെങ്കിലും കരുതലുകൾ ഉറപ്പാക്കാം. ഇതായിരിക്കണം നമ്മളുടെ തലമുറയുടെ ഭാവി ലക്ഷ്യം. സുദീർഘമായ കാത്തിരിപ്പിന് നമുക്ക് ഇവിടെ വിരാമം കുറിക്കാം. ഇനിയും നമ്മൾക്ക് നമ്മളുടെ ചുറ്റുമുള്ള മാറ്റങ്ങളോട് പൊരുത്തപ്പെടാം...

നിങ്ങൾ ഡൽഹി-NCR നിവാസിയായ ഒരു മറുനാടൻ മലയാളിയാകുന്നതിനോടൊപ്പം ഗൃഹാതുരരായ ഒരു കേരളീയരാണോ? എങ്കിൽ നിങ്ങൾ ഏറെനാൾ കാംഷിച്ചിരുന്ന ഒരു ഇടമാണ് മലയാളിയാണോ.കോം!

തങ്ങളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുവാനായി പ്രവാസി ജീവിതം കൈവരിച്ച മലയാളി സമൂഹവുമായി നിങ്ങളെ ഒരുമിപ്പിക്കുവാനായി ഞങ്ങൾ ഇതാ കൊണ്ടുവന്നിരിക്കുന്നു. malayaleeaano.com.

ലോകം അവിരാമമായി വികസനപാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അതിനോടൊപ്പം കേരളീയ തനിമയെയും, പൈതൃകത്തെയും. സംസ്കാരങ്ങളെയും കൈവിടാതെ തന്നെ സമകാലികമായി നമ്മളുടെ ജീവിതശൈലിയെ പരിഷ്‌ക്കരിക്കുവാനായും malayaleeaano.com നിലകൊള്ളുമെന്ന ഉറപ്പ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു.

ഈ പടിവാതിലിലൂടെ കടന്നുവരുന്ന ഏതൊരു മലയാളിയെയും Delhi-NCR മലയാളി സമൂഹത്തിൻറെ വ്യാപ്തിയുമായി ബന്ധപ്പെടുത്തുവാനും, അവരുമായി അനുബന്ധമായ വിഷയങ്ങളെകുറിച്ച് അറിവ് നൽകുവാനും ഈ web portal നിങ്ങൾക്ക് സഹായകരമാകും. കൂടാതെ മലയാളികൾക്കു മാത്രമുള്ള ഉൽപ്പന്ന വിവരങ്ങൾ, സേവനങ്ങൾ, വ്യവസായങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെ പ്രചരിപ്പിക്കുന്നുമുള്ള സൗകര്യങ്ങൾ ഈ web portal-ലിൽ ഉണ്ടായിരിക്കുന്നതാണ്.

Malayaleeaano.com നിങ്ങളുടെ ഉദ്ധിഷ്‌ടസ്ഥാനം:

  • നിങ്ങളുടെ ദൈനന്തര ആവശ്യങ്ങൾക്കായി അനുയോജ്യമായ വിക്രേതാക്കളെയും, സേവനദാതാക്കളെയും കണ്ടെത്തുന്നതിനായി.
  • പ്രബലരായ തൊഴിലുടമയെ കണ്ടെത്തുവാനും, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനിയോജ്യമായ ജീവനക്കാരെ കണ്ടെത്തുവാനും.
  • നിങ്ങളുടെ സന്തോഷങ്ങളും വിനോദങ്ങളും DELHI-NCR മലയാളി സമൂഹവുമായി പങ്കിടുവാനായും.
  • മലയാളി സംഘടനകൾക്കും, കലാ കായിക സാംസ്‌കാരിക കൂട്ടായ്മകൾക്കും ധാർമിക സംഘടനകൾക്കും അവരുടേതായ പ്രവർത്തങ്ങളെക്കുറിച്ചും, പരിപാടികളെക്കുറിച്ചും പരസ്യപ്പെടുത്തുവാനും.
  • വിവാഹ നിശ്ചയം, വിവാഹം, വിവാഹ വാർഷികം, ജനനം, ജന്മദിനം മുതലായ മറ്റ് വിശേഷങ്ങൾ പരസ്യപ്പെടുത്തുവാനും.
  • ചികിത്സാപരമായ സഹായം തേടുവാനും, രക്തദാനം അഭ്യര്‍ത്ഥിക്കുവാനും.
  • നിങ്ങളുടെ ഉറ്റവരുടെ ചരമ വാർത്തകൾ, പ്രാർത്ഥന യോഗം, ചരമ വാർഷികം, ആദരാജ്ഞലികൾ എന്നിവ അറിയിപ്പിക്കുവാനും.
  • "കാണ്മാനില്ല", നഷ്ടപ്പെട്ടു-കണ്ടെത്തി മുതലായ വിജ്ഞാപനങ്ങൾ നൽകുവാനും.
  • വിവാഹാലോചനകൾ കണ്ടെത്തുവാനും, വിവാഹപരസ്യങ്ങൾ നൽകുവാനും മുതലായ സേവനങ്ങൾക്കായും.

Malayaleeaano.com, Delhi-NCR നിവാസികളായ മലയാളികൾക്കുവേണ്ടി മാത്രമായി, ഒട്ടനവധി പ്രത്യേകതകൾ ഉൾപ്പെടുത്തിയിട്ടുള്ള അതി വിസ്തൃതമായ ഒരു web portal ആണ്. "ആവശ്യങ്ങൾ എന്തുമാകട്ടെ, പരിയാഹാരം വെറുമൊരു വിരൽത്തുമ്പകലെ" എന്ന ആശയത്തോടുകൂടി നിർമ്മിചിരിക്കുന്ന ഈ web portal-ൻറെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി നിങ്ങളേവരുടെയും വ്യക്തിപരമായും, സംഘടനാപരമായുമുള്ള സഹായസഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.