Events in Delhi
Thu, 26 Nov 2026

Events in Delhi 13

Available calendar window: 26/11/2026 to 25/12/2026

November 2026

Su
Mo
Tu
We
Th
Fr
Sa
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30

December 2026

Su
Mo
Tu
We
Th
Fr
Sa
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

Saturday, 28 November 2026

ഉത്തം നഗർ വെസ്റ്റിലെ ശ്രീ അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ 16-ാമത് അയ്യപ്പ പൂജ മഹോത്സവം ഈ വർഷം വിപുലമായി ആഘോഷിക്കുന്നു. 2026 നവംബർ 28 ശനിയാഴ്ച (1102 വൃശ്ചികം 12) ഉത്തം നഗർ വെസ്റ്റ് മെട്രോ പില്ലർ നമ്പർ 691-ന് സമീപം, ബാങ്ക് ഓഫ് ബറോഡയ്ക്ക് പിന്നിലുള്ള ഗ്രൗണ്ടിൽ വെച്ചാണ് പൂജാ ചടങ്ങുകൾ നടക്കുന്നത്. വൈകുന്നേരം 7.00 ന് PM: നാദതരംഗിണി ഓർക്കസ്ട്രയുടെ (ശ്രീ. ബിജു ചെങ്ങന്നൂരും സംഘവും), അവതരിപ്പിക്കുന്ന ഭക്തി ഗാനമേള. 

Sunday, 29 November 2026

ആശ്രം ശ്രീ അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് മണ്ഡലപൂജാ മഹോത്സവം 2026 നവംബർ 29 ഞായറാഴ്ച ഡൽഹി ആശ്രം, സൺലൈറ്റ് കോളനി- 2 ലുള്ള അംബേദ്കർ പാർക്കിൽ വെച്ച് നടക്കും. രാവിലെ 10.00 മണിക്ക് ശ്രീ മൂകാംബിക കീർത്തന സംഘം അവതരിപ്പിക്കുന്ന ഭജന, രാത്രി 7മണിക്ക് ശ്രുതിലയ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനമേള.

ഗ്രേറ്റർ നോയിഡ വെസ്റ്റ് ശ്രീ അയ്യപ്പ പൂജ സമിതിയുടെ 4-ാമത് വാർഷിക അയ്യപ്പ പൂജ മഹോത്സവം 2026 നവംബർ 29 ഞായറാഴ്ച നോയിഡ സെക്ടർ 62, സി-47 ലെ ശ്രീ അയ്യപ്പക്ഷേത്രത്തിൽ വെച്ച് ആഘോഷിക്കുന്നു. രാവിലെ 7:00-ന് കലാമണ്ഡലം അഭിഷേക് മാരാർ & സംഘത്തിന്റെ ചെണ്ടമേളം, രാവിലെ 11:00-ന് കണ്ണൂർ ശ്രീ വിനോദ് കുമാറിന്റെ ഭക്തിഗാനമേള.
 

മോഹൻ ഗാർഡൻ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ 34-ാമത് അയ്യപ്പ പൂജാ മഹോത്സവം 2026 നവംബർ 29 ഞായറാഴ്ച (1202 വൃശ്ചികം 13) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മോഹൻ ഗാർഡനിലെ ഗുരുദ്വാര റോഡിലുള്ള റൂബി ഗ്ലോബൽ സ്കൂൾ പ്ലേ ഗ്രൗണ്ടാണ് (മെട്രോ പില്ലർ നമ്പർ 745-ന് സമീപം) പ്രധാന വേദിയാകുന്നത്. രാത്രി 07:00: ഭക്തിഗാനസുധ (ഭാരതി ബാലഗോകുലം ഭജന സമിതി). സമ്പർക്കം: 9599583614, 9810930266, 9953184741

ഗാസിയാബാദ് - വസുന്ധരയിലെ അയ്യപ്പ സേവാ സമിതിയുടെ (രജി. 595) ആഭിമുഖ്യത്തിൽ 23-ാമത് വാർഷിക അയ്യപ്പ പൂജ മഹോത്സവം ഈ മാസം 29-ന് (ഞായറാഴ്ച) വസുന്ധര സെക്ടർ 17-ലെ എച്ച്-ബ്ലോക്ക് പാർക്കിൽ വെച്ച് നടക്കും. വസുന്ധര പോസ്റ്റ് ഓഫീസിന് സമീപമുള്ള ഈ പാർക്ക് പോലീസ് പോസ്റ്റിന് എതിർവശത്താണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരം 7:00 മണിക്ക് മയൂർ വിഹാർ വൈജയന്തി ജെൻസ് അവതരിപ്പിക്കുന്ന ഭക്തിഗാന സുധ അരങ്ങേറും.

ശ്രീ അയ്യപ്പ പൂജാ സമിതി രജൗരി ഗാർഡന്റെ (Regd.) ആഭിമുഖ്യത്തിൽ 20-ാമത് അയ്യപ്പ പൂജോത്സവം 2026 നവംബർ 29 ഞായറാഴ്ച (1202 വൃശ്ചികം 13) ന്യൂഡൽഹിയിലെ രജൗരി ഗാർഡൻ, ശിവാജി എൻക്ലേവ് എക്സ്റ്റൻഷനിലുള്ള ഡി.എം.എ പാർക്കിൽ (DMA Park) വെച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തപ്പെടുന്നു. രാവിലെ 09:00 മണിക്ക് വൈജയന്തി ഭജൻസ്, മയൂർ വിഹാർ ഫേസ്-3 അവതരിപ്പിക്കുന്ന ഭജനാർപ്പണം, വൈകിട്ട് 07:00 മണിക്ക് 'നാമസങ്കീർത്തന ലഹരി' – ശ്രീ ബ്രഹ്മം ഭജൻസ് ഗുരുവായൂർ അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന ഫോൺ നമ്പർ - 9958774333 / 9871661824

Saturday, 05 December 2026

ദ്വാരക ശ്രീ അയ്യപ്പ സേവാ സമിതി (SASS), ഈ വർഷത്തെ പതിനാറാമത് വാർഷിക അയ്യപ്പ പൂജാ മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2026 ഡിസംബർ 5, ശനിയാഴ്ച ദ്വാരക സെക്ടർ 11-ലെ ഡി.ഡി.എ ഗ്രൗണ്ടിൽ (സ്പോർട്സ് കോംപ്ലക്സിനു സമീപം) വെച്ചാണ് ഈ പുണ്യദിനം ആചരിക്കുന്നത്.  രാവിലെ 10:00 മണിക്ക് ഡൽഹിയിലെ പ്രശസ്തമായ 'തരംഗ് മ്യൂസിക്' അവതരിപ്പിക്കുന്ന ഭക്തിഗാനമേള   ഉണ്ടായിരിക്കും. വൈകുന്നേരം 6:45 PM-ന് ഫ്ലവേഴ്സ് ടിവി ഫെയിമും പ്രശസ്ത പിന്നണി ഗായകനുമായ ശ്രീ ശ്രീഹരി പാലക്കാടും, 'മെലഡി കിങ്സ്' ഓർക്കസ്ട്രയും നയിക്കുന്ന ഭക്തിഗാനമേള അരങ്ങേറും. 

Sunday, 06 December 2026

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വടംവലി അസോസിയേഷൻ ഡൽഹി, ഡൽഹി-എൻസിആർ മേഖലയിലെ മികച്ച വടംവലി ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വലിയൊരു വടംവലി മത്സരം സംഘടിപ്പിക്കുകയാണ്. 2026 ഡിസംബർ 6 ന് ഞായറാഴ്ച ന്യൂഡൽഹിയിലെ കാനിങ് റോഡിലെ കേരള സ്കൂളിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുന്നത്. ജെം ഹോംസ്‌ ആന്റ് റിയൽടെക്ക് പ്രൈവറ്റ് ലിമിറ്റഡാണ് ഈ വടംവലി മത്സരത്തിന്റെ പ്രായോജകർ.

വികാസ്പുരി ശ്രീ അയ്യപ്പ സേവാ സമിതിയുടെ (രജി.) ആഭിമുഖ്യത്തിൽ 38-ാമത് മണ്ഡലപൂജ മഹോത്സവ് 2026 ഡിസംബർ 6 ഞായറാഴ്ച വികാസ്പുരി കെ.ജി-2 സെൻട്രൽ പാർക്കിൽ വെച്ച് ആഘോഷിക്കും. രാവിലെ 9:00 മുതൽ 10:30 വരെ ഡൽഹി ഇന്റർനാഷണൽ കഥകളി കേന്ദ്രം അവതരിപ്പിക്കുന്ന 'ദുശ്ശ ശാസന വധം' കഥകളി. 10:30 മുതൽ 11:30 വരെ നന്ദനം ഭജന സമിതിയുടെ ഭജന. വൈകുന്നേരം 6:30 മുതൽ 8:30 വരെ കണ്ണൂർ വരാഹി ഭജൻസിന്റെ 'ഭജന സന്ധ്യ'.

തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ ശ്രീ ശബരീശ സേവാ സമിതിയുടെ (രജി.) ആഭിമുഖ്യത്തിൽ നടത്തുന്ന പതിനേഴാമത് മണ്ഡല പൂജ മഹോത്സവം 2026 ഡിസംബർ 6, ഞായറാഴ്ച  ആഘോഷിക്കുന്നു. തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ, ഗുരു രവിദാസ് മന്ദിറിന് എതിർവശത്തുള്ള പൂജ പാർക്കിൽ വെച്ചാണ് (ഗലി നമ്പർ 28-29) ചടങ്ങുകൾ നടക്കുക. ഉച്ചയ്ക്ക് ശേഷം 4:00ന് കാൽക്കാജി ടീം വതരിപ്പിക്കുന്ന ഭക്തിഗാനസുധ: 'സ്വരമാല',  വൈകുന്നേരം 6:20ന് കോട്ടയം തിരുനക്കര വിശ്വരൂപ ഭജന സമിതിയുടെ (ശ്രീകാന്ത് വിശ്വരൂപ) നാമാർച്ചന.

സെക്ടർ 2, ആർ.കെ. പുരം അയ്യപ്പക്ഷേത്രത്തിൽ ആർമി സ്റ്റാഫ് ഭക്തരുടെ നേതൃത്വത്തിൽ 'ഏകദിന അയ്യപ്പ പൂജയും' 'മണ്ഡല പൂജയും' വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2026 ഡിസംബർ 6 ഞായറാഴ്ചയാണ് മുഖ്യ ചടങ്ങുകൾ നടക്കുന്നത്. രാവിലെ 9:00 മണി മുതൽ: വൈജയന്തി ഭജൻസ് അവതരിപ്പിക്കുന്ന ഭജനാർപ്പണം.  വൈകുന്നേരം 6:30 മണി മുതൽ: ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വയലിൻ - ചെണ്ട ഫ്യൂഷൻ (പരമ്പരാഗത സംഗീതത്തിന്റെയും മെലഡിയുടെയും സംഗമം). ചെണ്ട: കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ & ടീം, വയലിൻ: അനൂജ് അജയൻ, കീബോർഡ്: പി.സി. അരുൺ. 

Saturday, 12 December 2026

ന്യൂഡൽഹി ശ്രീനിവാസ്പുരിയിലെ അയ്യപ്പ പൂജാ മണ്ഡലത്തിൽ നടക്കുന്ന ഇരുപതാമത് വാർഷിക അയ്യപ്പ പൂജ, 2026 ഡിസംബർ 12 ശനിയാഴ്ച ശ്രീനിവാസ്പുരി എൻ.ആർ.സി.യിലെ ശ്രീ അയ്യപ്പ പൂജാ സേവാ സമിതിയുടെ (രജി.) ആഭിമുഖ്യത്തിൽ നടത്തപ്പെടും. രാവിലെ 10:00-ന് സംഗീതാർച്ചന (എൻ.ആർ.സി. ടീം), രാത്രി 07.:00-ന് ഭക്തി ഗാനമേള - നാദതരംഗിണി ഓർക്കസ്ട്ര, ഡൽഹി.

Sunday, 13 December 2026

ഹസ്ത്‌സൽ ശ്രീ ധർമ്മശാസ്താ സേവാ സമിതിയുടെ (രജി.) ആഭിമുഖ്യത്തിൽ 37-ാമത് അയ്യപ്പപൂജ 2026 ഡിസംബർ 13 ഞായറാഴ്ച ആഘോഷിക്കുന്നു. ഹസ്ത്‌സൽ അയ്യപ്പ പൂജ പാർക്കിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. രാവിലെ 10:00 മണിക്ക് കോതമംഗലം ശ്രീ നന്ദനം ഭജൻസ് അവതരിപ്പിക്കുന്ന ഭജനയും, ഉച്ചയ്ക്ക് 12.00-ന് ഗുരു ശ്രീമതി ഓമന ദാസിന്റെ ശിഷ്യർ അവതരിപ്പിക്കുന്ന നൃത്താർച്ചന (മാളികപ്പുറത്തമ്മ), വൈകുന്നേരം 06.45-ന് ഭാരതി ബാലഗോകുലം ഭജന സമിതിയുടെ ഭജനയും, രാത്രി 08.00-ന് ഇന്ദ്രപ്രസ്ഥ കലാവേദി, ന്യൂഡൽഹി അവതരിപ്പിക്കുന്ന 'ശ്രീ മണികണ്ഠൻ' സംഗീത നൃത്തനാടകവും.

Showing 1 to 13 of 13 entries