News in detail
| സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻറിൽ ഡൽഹിയുടെ ഗോൾ വലയം കാക്കുന്നത് രജൗരി ഗാർഡൻ മലയാളി ദമ്പതികളുടെ മകൻ ആശിഷ് സിബി. |
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഡൽഹിയുടെ ഗോൾ വലയം കാക്കുന്നത് കേരളത്തിന്റെ പുത്രൻ ആശിഷ് സിബി. ഡൽഹിയിൽ റെജൗരി ഗാർഡൻ ശിവാജി എൻക്ലെവിൽ താമസിക്കുന്ന കണ്ണൂർ സ്വദേശികളായ സിബി ജോസെഫിന്റെയും ഷൈനി സിബിയുടെയും മകൻ സുദേവ ക്ലബ് ഡൽഹി യിലൂടെ ഇപ്പോൾ ഡൽഹി ടീമിന്റെ ഗോൾ വല കാക്കുന്നു. ഇന്നലെ (18/10/2023ന്) നടന്ന ഡൽഹി ഒഡിഷ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ഈ മിടുക്കൻ ആയിരുന്നു. ഇന്ത്യൻ ടീമിൽ കയറുക എന്നതാണ് ആഷിഷിന്റ ആഗ്രഹം. |

