News in detail
വടക്കിന്റെ മഞ്ഞനിക്കരയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനും, ഗ്രിഗോറിയൻ വചനോത്സവത്തിനും കൊടിയേറി. |
ന്യൂഡൽഹി: ഛത്തർപൂർ വടക്കിന്റെ മഞ്ഞനിക്കരയെന്നറിയപ്പെടുന്ന സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ 121-ാം ഓർമ്മപ്പെരുന്നാളിനും, ഗ്രിഗോറിയൻ വചനോത്സവത്തിനും ഇടവക വികാരി ഫാ. റോജി മാത്യു ഇന്ന് കൊടിയേറ്റി. 2023 നവംബർ 3,4,5 ( വെള്ളി, ശനി, ഞായർ) തിയതികളിലാണ് ഇടവകയുടെ പ്രധാന പെരുന്നാൾ കൊണ്ടാടുക. മൂന്നാം തിയതി വെള്ളിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് ഇടവയുടെ ഭക്തസംഘടനകളുടെ വാർഷികവും, സണ്ടേസ്കൂൾ വിജയികൾക്കുള്ള സമ്മാനദാനവും . നാലാം തിയതി ശനിയാഴ്ച വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് ഗാനശുശ്രൂഷയും 7 ന് CSI ഡൽഹി മലയാളം കോൺഗ്രിഗേഷനിലെ റവ. ബിനു റ്റി ജോൺ നയിക്കുന്ന വചന ശ്രുശ്രൂഷയും തുടർന്ന് ആശീർവാദ പ്രാർത്ഥനയും നടക്കും. പ്രധാന പെരുന്നാൾ ദിനമായ അഞ്ചാം തിയതി വൈകിട്ട് 5.30ന് സന്ധ്യാ നമസ്കാരവും, വി. മൂന്നിൻമേൽ കുർബ്ബാനയും, മദ്ധ്യസ്ഥ പ്രാർത്ഥനയും ഛണ്ടിഗഡ് സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. അലക്സ് ഇഞ്ചക്കാട് തോമസിൻ്റെ പ്രധാന കാർമികത്വത്തിൽ അർപ്പിക്കും. 7.15 മുതൽ പെരുന്നാൾ സന്ദേശവും, വിദ്യാഭ്യാസ അവാർഡ് ദാനവും, തുടർന്ന് റാസ, ആശിർവാദം, നേർച്ച, സ്നേഹവിരുന്നോടെ കൊടി ഇറക്കി പെരുന്നാളിനു സമാപനമാകും. ഇടവക വികാരി ഫാ. റോജി മാത്യു, സെക്രട്ടറി നെൽസൺ വർഗീസ്, ട്രസ്റ്റി ഷിനിൽ വർഗീസ് എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങൾ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ബന്ധപ്പെടേണ്ട നമ്പർ 83686 15814, 9811159591, 9873932609 |