News in detail
സ്നേഹദീപ്തി തണൽ ഡൽഹിയിൽ തണൽ ആയി |
കൊട്ടും കുരവയും ഇല്ലാതെ.. ആളും ആരവവും ഇല്ലാതെ.. ഡൽഹിയിൽ ഒരു കുടുംബത്തിന് തണൽ നൽകുവാൻ ന്യൂഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് സാധിച്ചിരിക്കുന്നു. 2023 ഒക്ടോബർ 18ന് നടന്ന ഭവനകൂദാശയ്ക്ക് കത്തീഡ്രൽ വികാരി ഫാ. ശോഭൻ ബേബി, അസി.വികാരി ഫാ. ജെയ്സൺ ജോസഫ് എന്നിവർ കാർമ്മികത്വം വഹിച്ചു. അതിനു ശേഷം കത്തീഡ്രൽ ട്രസ്റ്റി അനിൽ വി. ജോൺ, സെക്രട്ടറി മാമ്മൻ മാത്യു, യുവജന പ്രസ്ഥാനം സെക്രട്ടറി ഷിനിൽ ബേബി തോമസ്, ട്രസ്റ്റി ലിബിൻ മാത്യു, പ്രൊജക്റ്റ് കോർഡിനേറ്റർ ബെൻ ഡാനിയേൽ, മർത്ത മറിയം സമാജം സെക്രട്ടറി റെയിച്ചൽ ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. ശോഭൻ ബേബി, ഫാ. ജെയ്സൺ ജോസഫ് എന്നിവർ ചേർന്ന് ഭവനത്തിന്റെ താക്കോൽദാനവും ആധാരക്കൈമാറ്റവും നിർവ്വഹിച്ചു. സ്നേഹദീപ്തി തണൽ എന്ന ഭവനപദ്ധതിയുടെ ഡൽഹിയിലെ ആദ്യ ഭവനം ഭംഗിയായി കൈമാറുവാൻ തക്കവണ്ണം ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ എല്ലാ അംഗങ്ങളുടെയും പൂർണ്ണപിന്തുണ, സൊസൈറ്റി ട്രഷറർ ഷാജി പോളിന്റെ നേതൃത്വത്തിൽ ലഭിച്ചിരുന്നു. |