News in detail
ബാലഗോകുലം ഡൽഹി എൻസിആറിലെ വിവിധ മേഖലകളിൽ ഇന്ന് (05-11-2023) ഭഗിനി ശില്പശാലകൾ നടക്കും. |
യമുനാവിഹാർ മേഘലയിൽ, ദിൽഷാദ് ഗാർഡൻ അയ്യപ്പക്ഷേത്രത്തിലെ ശബരി മാഡപത്തിൽ വച്ച് ഉച്ചകഴിഞ്ഞു 3 മണി മുതൽ, ബാലികമാരുടെ മാനസിക ശാരീരിക ആരോഗ്യ പരിപാലനത്തിൽ അമ്മമാരുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. സുനിത വേണുഗോപാൽ ക്ളാസെടുക്കും, തുടർന്ന്, സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട സൈബർ കുറ്റകൃത്യങ്ങളും വേണ്ട ജാഗ്രതയും എന്ന വിഷയത്തിൽ വിദഗ്ധർ ക്ളാസെടുക്കും. ദക്ഷിണ മേഖലയിൽ, പുഷ്പവിഹാർ സെക്ടർ 4ൽ ഉള്ള രാധകൃഷ്ണ വിദ്യ നികേതൻ സ്കൂളിൽ വച്ച് രാവിലെ 9.30 മുതൽ നടക്കും. സനാതന ധർമ്മ സംരക്ഷണം, അമ്മമാർക്കുള്ള പങ്ക് എന്ന വിഷയത്തിൽ പ്രമുഖർ പ്രഭാഷണം നടത്തും. കിഴക്കൻ മേഖലയിൽ, മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഗോകുലം ഹാളിൽ വൈകുന്നേരം 4 മണി മുതൽ നടക്കും. സനാതന ധർമ്മം അടുത്ത തലമുറയിലേക്കു പകർന്നു നൽകുന്നതിൽ ഭഗിനിമാർക്കുള്ള പങ്ക് എന്ന വിഷയത്തിൽ, ജയശ്രീ എം.ജി. ക്ളാസെടുക്കും. ഗുരുഗ്രാം മേഖലയിൽ, വൈകുന്നേരം 3 മണി മുതൽ ഗുരു ദ്രോണാചാര്യ ബാലഗോകുലത്തിൽ വച്ച് നടക്കും. സന്തോഷകരമായ രക്ഷാകർതൃത്വവും കൗമാരപ്രായക്കാരോടുള്ള ഇടപെടലും എന്ന വിഷയത്തിൽ ഐശ്വര്യ രവി ക്ലസ്സെടുക്കും തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. ദക്ഷിണ-മദ്ധ്യ മേഖലയിൽ, രാവിലെ 9.30 മുതൽ, ഗ്രീൻപാർക് എക്സ്റ്റൻഷനിൽ ഉള്ള എൽ ആർ സരസ്വതി വിദ്യ നികേതൻ സ്കൂളിൽ വാച്ചു നടക്കും. സ്ത്രീകളിൽ കണ്ടുവരുന്ന സ്തനാർബുദവും മറ്റ് അർബുദ രോഗങ്ങളും സ്വയം മനസിലാക്കാൻ എങ്ങനെ കഴിയും, പ്രതിരോധം, പ്രതിവിധികൾ എന്തൊക്കെ, അതുപോലെ 30 വയസിനു മുകളിലുള്ള സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന സ്ത്രീജന്യ രോഗങ്ങൾ എന്തൊക്കെയാണ്, പരിഹാര ജീവിത ചിട്ടകൾ എന്തൊക്കെ എന്നീ വിഷയങ്ങളിൽ വിദഗ്ദർ ക്ളാസ്സുകളെടുക്കും. കൂടാതെ ബാലഗോകുലം യുവ ജാഗ്രതയുടെ നേതൃത്വത്തിൽ യുവ ശില്പശാലയും, ബാലഗോകുലം പ്രവർത്തകർക്കായി പ്രവർത്തക ശിബിരവും നടത്തുന്നു. |