News in detail
മേദാന്ത, ഗുരുഗ്രാം,നഴ്സിംഗ് ഡയറക്ടർ വിനോദ് കൃഷ്ണൻകുട്ടി രണ്ട് അഭിമാനകരമായ അവാർഡുകൾ നേടി. |
മേദാന്തയിലെ രോഗി പരിചരണത്തിന്റെ നിലവാരം ഉയർത്തിയതിന് പാലക്കാട് സ്വദേശിയായ വിനോദ് കൃഷ്ണൻകുട്ടി (ഡയറക്ടർ - നഴ്സിംഗ്, മേദാന്ത, ഗുരുഗ്രാം) രണ്ട് അഭിമാനകരമായ അവാർഡുകൾ നേടി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ഏഷ്യയിലുടനീളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ന്യൂഡൽഹിയിലെ "ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നഴ്സിംഗ് എക്സലൻസ്" അവാർഡും, "ഐക്കൺസ് ഓഫ് ഏഷ്യ" യുടെ ഡയറക്ടർ ഓഫ് ദി ഇയർ 2023 അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അചഞ്ചലമായ അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അസാധാരണമായ പ്രകടനത്തിനാണ് ട്രെയ്ൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നഴ്സിംഗ് എക്സലൻസ് അഭിമാനകരമായ അവാർഡ് അദ്ദേഹത്തിന് 2023 ഒക്ടോബർ 10-ന് ലഭിച്ചു. ഏറ്റവും വലിയ നേതൃത്വ പ്ലാറ്റ്ഫോമുകളിലൊന്നായ ഐക്കൺസ് ഓഫ് ഏഷ്യയിൽ നിന്നാണ് 2022-2023 വർഷത്തെ മികച്ച ഡയറക്ടറിനുള്ള പുരസ്കാരം 2023 ഒക്ടോബർ 12-ന് ഡൽഹിയിലെ എൻഎംഡിസി കൺവെൻഷൻ സെന്ററിൽ വെച്ച് അദ്ദേഹം സ്വന്തമാക്കിയത്. |