News in detail
ഡിഎംഎയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ അരങ്ങേറി |
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ കുമാരി മേഘാ സോമനാഥൻ ആലപിച്ച പ്രാർത്ഥനാ ഗീതാലാപനത്തോടെ അരങ്ങേറി. കുമാരി സംവൃതാ സന്തോഷ് ഭാഷാ പ്രതിജ്ഞ ചൊല്ലി. മികച്ച പ്രിൻസിപ്പലിനുള്ള ഡൽഹി സംസ്ഥാന അവാർഡ് ലഭിച്ച കാനിംഗ് റോഡ് കേരളാ സ്കൂൾ പ്രിൻസിപ്പൽ കെജി ഹരികുമാറിനെയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിളയെയും ചടങ്ങിൽ ആദരിച്ചു. മലയാളം മിഷൻ നടത്തിയ സുഗതാഞ്ജലി കവിതാ പാരായണത്തിലെ ഒന്നാം സമ്മാനത്തിനർഹയായ കുമാരി വി. ഭവ്യശ്രീ ബാബു, മലയാളത്തിന് 100% മാർക്ക് നേടിയ മാനവി മനോജ്, ഹരിനന്ദൻ (കേരളാ സ്കൂൾ, മയൂർ വിഹാർ ഫേസ്-3), നന്ദന അനിൽ, സോനാ മരിയം ജേക്കബ് (കേരളാ സ്കൂൾ, കാനിംഗ് റോഡ്) എന്നീ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. കൂടാതെ ഡിഎംഎയുടെ വിവിധ ഏരിയകളിലെ മലയാളം ഭാഷാ പഠന കേന്ദ്രങ്ങളിലെ അധ്യാപകരായ ബി.ജി. മനോജ്, സുശീല സലി (അംബേദ്കർ നഗർ - പുഷ്പ് വിഹാർ), കനകാ കൃഷ്ണൻ, ഷീജമോൾ ചന്ദ്രൻ, രമ കുറുപ്പ് (ബദർപൂർ), മിനി രാജൻ, ശാലിനി അജികുമാർ, അംബിക ശേഖർ, രാജപ്പൻ കെ.ആർ., വിമല കുഞ്ഞിരാമൻ (ദിൽഷാദ് കോളനി), ബിനു ലാൽകുമാർ, സജിനി മധു (ദ്വാരക), ശാരദ അയ്യപ്പൻ, എസ്. രാധ ദേവി (മഹിപാൽപൂർ-കാപ്പസ്ഹേഡാ), സുജാ രാജേന്ദ്രൻ, സുഷമ ലക്ഷ്മണൻ, സന്ധ്യ അനിൽ, കെ.പി. ഉഷ, ജേക്കബ് മാത്യു (മെഹ്റോളി), സന്ധ്യ രാജേന്ദ്രബാബു, വി. ബാബു (കാൽക്കാജി), ശ്രീകല സോമനാഥൻ, ഗീതാ ആനന്ദ് (പശ്ചിമ വിഹാർ), ശൈലജ, ഷാജി കുമാർ, വിനോദ് കുമാർ (രജൗരി ഗാർഡൻ), കെ ജ്യോതിലക്ഷ്മി, എം ദീപാമണി (ആർകെ പുര൦), രജനി രാജീവ്, രഞ്ജി ജയകുമാർ (സൗത്ത് നികേതൻ), മിലി എസ് മേനോൻ, അനിലാ ഷാജി (വസുന്ധര എൻക്ലേവ്), അജി ചെല്ലപ്പൻ (വിനയ് നഗർ-കിദ്വായ് നഗർ), സാറാമ്മ ഐസക്, ഗീതാ എസ്. നായർ, സിന്ധു സുരേഷ്, എസ്. സിനിമോൾ, ജെസി ബേബി (വികാസ്പുരി-ഹസ്തസാൽ) എന്നിവരെ ആദരിച്ചു. തുടർന്ന് കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രംഗപൂജ, മോഹിനിയാട്ടം എന്നിവയും ആർ.കെ. പുരം ഏരിയയുടെ മലയാളം കവിത, ആശ്രം-ശ്രീനിവാസ്പുരി, പട്ടേൽ നഗർ എന്നീ ഏരിയകളുടെ കൈകൊട്ടിക്കളി, ദിൽഷാദ് കോളനി ഏരിയയുടെ കേരളം - നൃത്ത ശിൽപ്പം, അംബേദ്കർനഗർ - പുഷ്പ് വിഹാർ ഏരിയയുടെ സിനിമാറ്റിക് മാഷപ്പ് ഡാൻസ്, കാൽക്കാജിയുടെ സമൂഹ ഗാനവും ഡാൻസും, സൗത്ത് നികേതൻ ഏരിയയുടെ സമൂഹ ഗാനം, ദ്വാരക ഏരിയയുടെ വഞ്ചിപ്പാട്ട്, വിനയ് നഗർ-കിദ്വായ് നഗർ ഏരിയയുടെ ഫ്യൂഷൻ ഡാൻസ് എന്നീ പരിപാടികൾ ആഘോഷരാവിന് ചാരുതയേകി. യു ട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്ത പരിപാടികൾ മുകളിൽ വീകൊടുത്തിരിക്കുന്ന ഡിയോ ടാബിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്. |