News in detail
ജനസംസ്കൃതി വൈശാലി - ഇന്ദിരാപുരം ബ്രാഞ്ച്യു സർഗോത്സവം ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ വച്ച് നടന്നു. |
ബഹുസ്വരതയുടെ ആഘോഷം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജനസംസ്കൃതി നടത്തുന്ന സർഗോത്സവത്തിന്റെ വൈശാലി - ഇന്ദിരാപുരം ബ്രാഞ്ച് സർഗോത്സവം ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ വച്ച് നടന്നു. സമാപന സമ്മേളനത്തിൽ ചെയർപേഴ്സൺ ജ്യോതി നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ സജി എബ്രഹാം ഉദ്ഘാടനം ചെയ്തു , ചടങ്ങിൽ പ്രോഗ്രാം കൺവീനർ ഷിബു ഭാസ്ക്കരൻ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ കുറിയാക്കോസ്, സെക്രട്ടറി സഹീദാ നജീബ്, ട്രഷറർ ഉണ്ണികൃഷ്ണ പിളള, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശ്രീ പ്രസാദ് എന്നിവർ സംസാരിച്ചു . സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു |