News in detail
നോർക്ക റൂട്സ് കാർഡ്, പ്രവാസി ഇൻഷുറൻസ് പദ്ധതി എന്നിവയിൽ രജിസ്റ്റർ നാളെ മുനീർക്കയിൽ. |
18 മുതൽ 70 വയസ്സ് വരെ പ്രായമുള്ള പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് കാർഡ്, പ്രവാസി ഇൻഷുറൻസ് പദ്ധതി എന്നിവയിൽ രജിസ്റ്റർ ചെയ്യുന്നതിന് ഫ്രണ്ട്സ് ഓഫ് കുട്ടനാട് സൗകര്യമൊരുക്കും. നാളെ വൈകിട്ട് 3 മുതൽ 5 വരെ മുനീകയിൽ ബാങ്ക് ഓഫ് ബറോഡയ്ക്ക് സമീപമുള്ള ഹോട് വിങ്സ് ഫാമിലി റസ്റ്ററെന്റിലാണ് രെജിസ്ട്രേഷനു സൗകര്യം. നോർക്കയുടെ കീഴിലുള്ള വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടക്കും. വിശദ വിവരങ്ങൾക്കായി ഫോൺ 8700262602. |