News in detail
നവോദയം അയ്യപ്പപൂജ നാളെ |
ന്യൂഡൽഹി: നവോദയം രാമകൃഷ്ണപുരം ശാഖയുടെ ആഭിമുഖ്യത്തിൽ നാളെ (19/11/2023) രാമകൃഷ്ണപുരം സെക്ടർ 8 ലെ ഗോപൂജ പാർക്കിൽ ശ്രീ അയ്യപ്പപൂജ നടക്കും. വ്രതശുദ്ധിയുടെ ഈ മണ്ഡല മാസത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ നടക്കുന്ന ശ്രീഅയ്യപ്പപൂജ നാളെ രാവിലെ 5.30 ന് ശ്രീമഹാഗണപതി ഹോമത്തോടെ ആരംഭിക്കും. ശ്രീ അയ്യപ്പപൂജയുടെ ഭാഗമായി നാമജപം, ഭജനസന്ധ്യ, ചെണ്ടമേളം, തായമ്പക, താലപ്പൊലി, ഭക്തജന നാമസങ്കീർത്തന ഘോഷയാത്ര, അന്നദാനം എന്നിവയുമുണ്ടാകും. രാവിലെ 6.30 ന് ഉഷപൂജ, 8 ന് സമ്പൂർണ്ണ ബാലഗോകുലം, ദക്ഷിണ - മദ്ധ്യ മേഖല ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഭജന എന്നിവ നടക്കും. നാളെ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന താലപ്പൊലി എഴുന്നെള്ളിപ്പിന് അകമ്പടിയായി കലാമണ്ഡലം അഭിഷേക് മാരാരും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളവും തായമ്പകയുമുണ്ടാകും. വൈകീട്ട് 6.30 നാണ് ദീപാരാധന. തുടർന്ന് ചത്തർപൂർ ശരണ കീർത്തനം ഭജന സമിതിയുടെ ഭക്തിസാന്ദ്രമായ ഭജനയുണ്ടാകും. തുടർന്ന് രാത്രി 9.30 ന് മഹാദീപാരാധനയും 9.50 ന് ഹരിവരാസനത്തോടെ ചടങ്ങുകൾ അവസാനിക്കും. രാത്രി 10 മണിക്ക് അന്നദാനവുമുണ്ടാകും. ജയകുമാർ നായർ, കെ.പി. മേനോൻ, എസ്.കെ.നായർ എന്നിവർ രക്ഷാധികാരികളും പി.കെ.സുരേഷ് (പ്രസിഡന്റ്), കെ.പി.ബാലചന്ദ്രൻ(ജനറൽ സെക്രട്ടറി), യു.ടി. പ്രകാശ്(ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളുമായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. |