News in detail
| നവീകരിച്ച ദ്വാരക വി. പത്താം പീയൂസ് പള്ളിയുടെ പുനപ്രതിഷ്ഠകർമം നടന്നു. |
നവീകരിച്ച ദ്വാരക വി. പത്താം പീയൂസ് പള്ളിയുടെ പുനപ്രതിഷ്ഠകർമം 2023, നവംബർ 19ന് ഞായറാഴ്ച വൈകുന്നേരം 4.30 മണിക്ക് ഫരീദാബാദ് രൂപതാധ്യക്ഷൻ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. തിരുകർമ്മങ്ങളിൽ അനേകം വൈദീകരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു. പുനർനിമിച്ച പള്ളിയുടെ കൂദാശാകർമങ്ങൾക്ക് ശേഷം വൈകിട്ട് രൂപതാധ്യക്ഷൻ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിൽ രൂപതാ വികാരി ജനറൽ ജോൺ ചോഴിത്തറ ആശംസകൾ നേർന്നു. പുനർനിമാണത്തിൽ വിവിധങ്ങളായ സേവനമനുഷ്ഠിച്ചവരെ ആർച്ച്ബിഷപ് ആദരിച്ചു. ഈ അവസരത്തിൽ സതീഷ് പിള്ളയും (OSD to കമ്മീഷണർ / DCA, MCD), ആശംസകൾ ആർപിച്ചു. |

