News in detail
ഡൽഹി പോലീസ് സേനയുടെ ഭജന സമിതി, മംഗളം പാടി പരിസമാപനം കുറിച്ചു. |
പതിനെട്ടു വർഷങ്ങൾക്കു മുൻപ് ഡൽഹി പോലീസിലെ മലയാളി അയ്യപ്പ ഭക്തന്മാരുടെ ഒരു കുട്ടായ്മ.റ്റി.പി ശശികുമാറിന്റേയും, ഗുരുവായുരപ്പൻ സാറിന്റേയും ആശയത്തിൽ, മണ്ഡല കാലത്ത് ഒരു ഭജന സമതിയും , ഒരു ദിവസത്തെ ഉത്സവവും 2005ൽ രോഹിണി സെക്ടർ- 7, അയ്യപ്പാ ക്ഷേത്രത്തിൽ നിന്ന് രൂപം നൽകിയ ഭജന സമതി, 18/11/2023 ശനിയാഴ്ച്ച വൈകുന്നേരം ഈ ക്ഷേത്ര സന്നിധിയിൽ വച്ചുതന്നെ മംഗളം പാടി പരിസമാപനം കുറിച്ചു. പൊലീസ് സേനയിൽ നിന്നും വിരമിക്കുന്നതിനാലുള്ള പരിമിതത്വം കൊണ്ടും. സാഹചര്യത്തിന്റെ സമർദ്ദം കൊണ്ടുമാണ് സമിതി അംഗങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് ഡൽഹിലേയും., പ്രാന്തപ്രദേശങ്ങളിലേയും ഏകദേശം 400 വേദികളിൽ ഭജനഗീതങ്ങൾ ആലപിച്ചപ്പോൾ . സംഘാടകരും, ഭക്ത ജനങ്ങളും നൽകിയ സഹകരണത്തിനും സ്നേഹാദരവിനും നന്ദി രേഖപ്പെടുത്തി കൊണ്ട് . മംഗളം പാടി പരിസമാപനം കുറിച്ചു. ഇതുവരേയും ഈ സമതിയിൽ വളരെ ആത്മർത്ഥമായും , അർപ്പണ മനോഭാവത്തോടും കൂടി നിന്ന അംഗങ്ങൾ ഷൈൻ വി.റ്റി, ഷിബു.വി.ആർ, ഉണ്ണികൃഷ്ണൻ, സത്യാനന്ദൻ, വേണു വിശ്വനാഥൻ, മോഹനൻ, ഉദയൻ, അനിൽ വർഗ്ഗീസ്, അനീഷ്, അനുരാജ്, ഹരികുമാർ , ഭാനു, എന്നിവരോടൊപ്പം പരേതനായ രാധാകൃഷ്ണൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. |