News in detail
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക പൊങ്കാല 27-11-2023 തിങ്കളാഴ്ച |
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ദിവസമായ നവംബർ 27 തിങ്കളാഴ്ച രാവിലെ 8:30-ന് കാർത്തിക പൊങ്കാല നടത്തപ്പെടും. നിർമ്മാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദീപനാളം പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്കു തുടക്കമാവും. പൊങ്കാലയും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാനും മറ്റു വിവരങ്ങൾക്കും ക്ഷേത്ര മാനേജരുമായി 9289886490, 9868990552, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. |