News & Information > Latest News

ഡിഎംഎസ് പ്രസിഡന്റ് കെ സുന്ദരേശന് ഡോക്ടറേറ്റ്

ഡിഎംഎസ് പ്രസിഡന്റ് കെ സുന്ദരേശന് ഡോക്ടറേറ്റ്

News & Information > Latest News

News Detail

ഭുബനേശ്വർ: ഡൽഹി മലയാളി സംഘം (ഡിഎംഎസ്) പ്രസിഡന്റ് കെ. സുന്ദരേശന് മാനവിക സേവനത്തിൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു. വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (WHRPO) ഗവേണിംഗ് കൗൺസിൽ, മാനുഷിക സേവനരംഗത്തെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനുമാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്.

നാഷണൽ പ്രസിഡന്റ് ഡോ. അഭിന്ന ഹോട്ടായുടെ അധ്യക്ഷതയിൽ 2023 നവംബർ 23-ന് ഭുവനേശ്വറിലെ ജയദേവ് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ, ഛത്തീസ് ഗഡ്‌ ഗവർണർ ബിശ്വഭൂസൺ ഹരിചന്ദൻ ആണ് ബഹുമതി ശ്രീ കെ സുന്ദരേശന് സമ്മാനിച്ചത്.

ഒഡീഷ സ്‌പെഷ്യൽ ഡി ജി., ലളിത് ദാസ്, ഐപിഎസ്, പ്രൊ. എ. പി. പാധി, ഡോ. പ്രബോധ് മൊഹന്തി, യുണൈറ്റഡ് നേഷൻസ് കാലാവസ്ഥാ വ്യതിയാന വിദഗ്ധൻ ഡോ. ഹെനറി ബോസ്‌മാൻ, ജെഎസ്എൽ റസിഡന്റ് ഡയറക്ടർ സിബറാം കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisements

(Tap/Click to visit page)
The Biryani Hut (Ad not verified) Britco & Bridco Adv. Ajit Nair Hotel New Kerala (Ad not verified) Yathra Tours