News in detail
ഫരീദാബാദ്-ഡൽഹി രൂപതയുടെ ബൈബിൾ കൺവെൻഷൻ ഫാദർ ഡൊമിനിക് വാളന്മനാൽ നയിക്കും. |
ന്യൂ ഡൽഹി: ഡൽഹിയിലെ ഫരീദാബാദ് സീറോ മലബാർ രൂപതയുടെ11-ാമത് സാന്തോം ബൈബിൾ കൺവെൻഷൻ 2024 ഫെബ്രുവരി 10,11 തീയതികളിൽ നടത്തപ്പെടും. വർഷംതോറും നടത്താറുള്ള ഈ വചന പ്രഘോഷണ ശുശ്രൂഷ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ബഹുമാനപ്പെട്ട ഡൊമനിക് വാളന്മനാല്‍ അച്ചനും സഹായികളും ആണ് ഈ വർഷം നയിക്കുന്നത്. ഈ ബൈബിൾ കൺവെൻഷന്റെ പ്രവർത്തനങ്ങൾക്കായുള്ള സംഘാടക കമ്മിറ്റി കരോൾബാഗിലുള്ള ബിഷപ്പ് ഹൗസിൽ പ്രവർത്തനം ആരംഭിച്ചു. റവ. മോൺ. ജോൺ ചോഴിത്തറ ജനറൽ കൺവീനർ ആയും, റവ. ഫാ. റോണി തോപ്പിലാൻ, റവ. ഫാ. മാത്യു തൂമുള്ളിൽ, റവ. ഫാ. ജോമി വാഴക്കാലയിൽ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ.സി. വിൽസൺ എന്നിവർ അംഗങ്ങളും ആയ കേന്ദ്രകമ്മിറ്റി രൂപീകരിക്കപ്പെട്ടു. ബൈബിൾ കൺവെൻഷന്റെ പോസ്റ്റർ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം ചെയ്തു. ബൈബിൾ കൺവെൻഷന്റെ വിജയത്തിനായി എല്ലാ ഇടവകകളെയും ബന്ധിപ്പിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണവും പ്രാർത്ഥന ശുശ്രൂഷയും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ആത്മീയ ഒരുക്ക യാത്രയ്ക്ക് കേന്ദ്രകമ്മിറ്റി നേതൃത്വം നൽകും. |