News in detail
| മലയാളികളുടെ ക്ഷേമത്തെ മുൻനിർത്തി "ഡൽഹി അസോസിയേഷൻ ഓഫ് കേരളൈറ്റിസ്" രൂപീകരിച്ചു. |
മലയാളികളുടെ ക്ഷേമത്തെ മുൻനിർത്തി സൗത്ത് ഡൽഹിയിലെ ഒരുകൂട്ടം മലയാളികളുടെ നേതൃത്വത്തിൽ മുനിർക്കയിലെ ഹോട് വിങ്‌സ് റസ്റ്റോറൻ്റിൽ വെച്ച് പുതിയ കൂട്ടായ്മ DAK (DELHI ASSOCIATION OF KERALITES) രൂപീകരിച്ചു. റെജി മാത്യു (പ്രസിഡൻ്റ്), തോമസ് കുട്ടി കരിമ്പിൽ (വൈസ് പ്രസിഡൻ്റ്), വിജോയ് ഷാൽ (സെക്രട്ടറി), ജെസ്സി ജോസ് (ജോ. സെക്രട്ടറി), സജി വർഗ്ഗീസ് (ട്രഷറര്), അൻസാർ(ജോ, ട്രഷറര്) കൂടാതെ 11 അംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു. സമിതി അംഗങ്ങൾ:- ടി എ.ഫ്രാൻസിസ്,അനിൽ ടി കെ, അശോക് രവീന്ദ്രൻ, പോൾ കെ ആർ, സിബി മൈക്കിൾ, സജി ജോസഫ്, ടോമി ജോസഫ്, സുധിൻ രാജ്, റിങ്കു ശശിധരൻ, സുരേഷ് കുമാർ, ജോഷി ജോസ് കൂട്ടായ്മയുടെ പരമപ്രധന ലക്ഷ്യം:- ജീവകാരുണ്യ പ്രവർത്തനം, ക്ഷേമപദ്ധതികൾ, ഹെൽപ് ഡെസ്ക്, തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി മുന്നോട്ട് പോകാൻ പ്രഥമ യോഗത്തിൽ തീരുമാനിച്ചു. |

