News in detail
ഡൽഹി മലയാളി സംഘം മുഖ്യ രക്ഷാധികാരിയായി ഡോ. രാജൻ സ്‌കറിയയെയും രക്ഷാധികാരിയായി ജി.ശിവശങ്കരനെയും തിരഞ്ഞെടുത്തു. |
ഡൽഹി മലയാളി സംഘത്തിന്റെ (DMS) 2023 ഡിസംബർ 3-ന് ന്യൂഡൽഹിയിലെ കന്നാട്ട് പ്ലേസിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ, മെക്‌പ്രോ ഹെവി എഞ്ചിനീയറിംഗ് ലിമിറ്റഡ് എം.ഡി. ഡോ. രാജൻ സ്‌കറിയയെ മുഖ്യ രക്ഷാധികാരിയായി സംഘം ഐകകണ്‌ഠേന തിരഞ്ഞെടുത്തു. അതിനോടൊപ്പം പ്രമുഖ സാമൂഹിക പ്രവർത്തകനും, ഡൽഹി മലയാളി അസോസിയേഷന്റെയും, ശ്രീനാരായണ കേന്ദ്രത്തിന്റെയും എക്‌സ് ഓഫീസ് ഭാരവാഹിയുമായ ജി.ശിവശങ്കരനെ രക്ഷാധികാരിയായും തിരഞ്ഞെടുത്തു. ഈ മഹത് വ്യക്തികളുടെ സമ്പന്നമായ അനുഭവപരിചയവും, തെളിയിക്കപ്പെട്ട സാമൂഹിക സേവന ചരിത്രവും നമ്മുടെ സമൂഹത്തിലെ ജനങ്ങളെ ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ സഹായിക്കാനുള്ള ഡൽഹി മലയാളി സംഘത്തിന്റെ ലക്ഷ്യത്തിന് ആത്മധൈര്യവും കരുത്തും ഏകുമെന്നു വിശ്വാസം സംഘം പ്രകടിപ്പിച്ചു. ഡി.എം.എസ്. പ്രസിഡന്റ് ഡോ. കെ.സുന്ദരേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, ന്യൂ ഡൽഹിയിലെ ദക്ഷിണപുരിയിലെ വിനോദ് കുമാറിന്റെ ചികിത്സയെ സഹായിക്കുന്നതിനുള്ള ഭാവി നടപടി സ്വീകരിച്ചു. |