News in detail
സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് |
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ഗ്രീൻ പാർക്കിലെ കേരള ആയൂർവ്വേദ ലൈഫും സംയുക്തമായി ഇന്ന് (10-10-2023 ഞായറാഴ്ച്ച) ഉച്ചക്ക് 12 മണി മുതൽ 4 മണിവരെ ആർ.കെ. പുരത്തെ ഡി.എം.എ. സാംസ്കാരിക സമുച്ചയത്തിൽ സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർക്ക് ആരോഗ്യ പരിശോധന, ഡയറ്റ് പ്ലാൻ, ചികിത്സക്കുള്ള ഉപദേശങ്ങൾ എന്നിവ സൗജന്യമായി നൽകും. കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുമായി 9810791770 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. |