News in detail
സെന്റ് ജോസഫ് ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാളിന് കൊടിയേറി |
പെരുന്നാൾ കൊടിയേറ്റത്തോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയിൽ ഹൗസ്ഖാസ് സെൻമേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ ശോഭൻ ബേബി മുഖ്യ കാർമികത്വം വഹിക്കുകയും പതാക ഉയർത്തുകയും ചെയ്തു. പെരുനാളിനോട് അനുബന്ധിച്ച് ഡിസംബർ മാസം 15, 16 തീയതികളിൽ ബൈബിൾ കൺവെൻഷൻ നടക്കും. ബൈബിൾ കൺവെൻഷൻ മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് ഉദ്ഘാടനം ചെയ്യും. കോട്ടയം വൈദീക സെമിനാരി പ്രിൻസിപ്പൽ ഫാദർ റെജി മാത്യ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകുമെന്ന് ഇടവക വികാരി ഫാദർ ബിനു ബി തോമസ് അറിയിച്ചു |