News in detail
ഗ്ലോറിയ 2023: ഫരീദാബാദ് രൂപതയുടെ കരോൾ ഗാന മത്സരവും യുവജന ക്രിസ്മസ് സംഗമവും |
ഫരീദാബാദ് ഡൽഹി സിറോമലബാർ രൂപതയുടെ യുവജന സംഘടനയായ DSYM ന്റെ നേതൃത്വത്തിൽ ഈ വരുന്ന 17-ാം തീയതി രാവിലെ 11 മുതൽ വൈകുന്നേരം 5 മണി വരെ വസന്ത് വിഹാർ ഹോളി ചൈൽഡ് ഓക്സിലിയം സ്കൂളിൽ ഗ്ലോറിയ 2023 കരോൾ ഗാന മത്സരവും യുവജന ക്രിസ്മസ് ആഘോഷവും നടത്തപ്പെടുന്നു. ഇ ചടങ്ങിൽ ഫരീദാബാദ് രൂപത അധ്യക്ഷൻ അർച്ചബിഷൊപ് കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിക്കും. റിട്ട. ജസ്റ്റിസ് കുരിയൻ ജോസഫ് ക്രിസ്മസ് സന്ദേശം നൽകും. ഫരീദാബാദ് രൂപത വികാരി ജനറൽ റെവ . മോൺ. ജോൺ ചോഴിത്തറ, ചാൻസിലർ റെവ. ഫാ. മാത്യു ജോൺ, റെവ ഫാ. ആൽവിൻ ആലുക്കൽ (DSYM ഡയറക്ടർ) റെവ സിസ്റ്റർ അഞ്ചൽ തെരേസ് CHF (DSYM ആനിമേറ്റര്‍), അൻസിയ ജോസഫ് (DSYM പ്രസിഡന്റ്) എന്നിവർ ആശംസകൾ നേരും. ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. ഒന്നാം സമ്മാനം 15,000 രൂപയും, രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 7,000 രൂപയും ആയിരിക്കും നൽകുന്നത്. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ dsymdelhi@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് ഡിസംബർ 13 നുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. |