News in detail
ഡൽഹിയിലെ ഉത്തം നഗറിൽ "ശബരിമല അയ്യപ്പ മഹാസത്രം" ഡിസംബർ 10 ഞായറാഴ്ച്ച 2023ന് സംഘടിപ്പിച്ചു. |
ന്യൂ ഡൽഹി: പാഞ്ചജന്യം ഭാരതവും ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റും കേരള ക്ഷേത്ര സമന്വയ സമിതിയും ഹിന്ദു ധർമ പരിഷദും സംയുക്തമായി "ശബരിമല അയ്യപ്പ മഹാസത്രം " ഡിസംബർ 10 ഞായറാഴ്ച്ച 2023 അയ്യപ്പ പൂജകൾക്ക് ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ പി എൻ നാരായണൻ നമ്പൂതിരി മുഖ്യ കർമ്മികത്വം വഹിച്ചു. ഡോ. സരോത്തം ശർമ്മ ആധ്യക്ഷൻ ആയ ആത്മീയ ഭാരത സംഗമം ഹിന്ദു ധർമ പരിഷദ് ചെയർമാനും, ബി ജെ പി ദേശീയ കൌൺസിൽ അംഗവും, ജനം റ്റി വി മാനേജിങ് ഡയറക്ടറുമായ ശ്രീ ചെങ്കൽ എസ് രാജശേഖരൻ നായർ ഉത്ഘടനം ചെയ്തു സംസാരിച്ചു. മുഖ്യ അതിഥിയായി പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ റ്റി ഹരിഹരൻ പങ്കെടുത്തു. ഹരിവരാസനം സന്ദേശ പ്രഭാഷണം റെയിൽ വികാസ് നിഗം ഡയറക്ടറും, അമൃത ഭാരതി വിദ്യപീഠം അധ്യക്ഷനുമായ ഡോ. എം.വി. നടേശൻ നടത്തി. പത്മശ്രീ പരമേശ്വരർജി രചിച്ച 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ'എന്ന പുസ്തകത്തിന്റെ 9-മത് പതിപ്പ് ആർ.എസ്സ്.എസ്സ്.ദക്ഷിണമേഖലാ ചീഫ് വേണുഗോപാൽ പ്രകാശനം ചെയ്തു.ഡോ. എം.വി. നടേശൻ രചിച്ച 'ഹരിവരാസനം' എന്നകൃതിയുടെ ഇംഗ്ലീഷ് പതിപ്പ് ചടങ്ങിൽ ചെങ്കൽ എസ്.രാജശേഖരൻ പ്രകാശനം ചെയ്തു. കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് ചെയർമാൻ കുടശ്ശനാട് മുരളി പ്രമേയം അവതരിപ്പിച്ചു. പാഞ്ചജന്യം ഭാരതം ദേശീയ ചെയർമാൻ ആർ.ആർ. നായർ ക്ഷേത്രസമന്വയ സമിതി വൈസ് പ്രസിഡന്റ് ശിവശങ്കരമേനോൻ വാണിയംകുളം,ജനറൽ സെക്രട്ടറിയും ദേശീയ ഹൈന്ദവ കോ-ഓർഡിനേഷൻ കൺവീനറുമായ ഡോ. ടി. എസ്. വിനീത് ഭട്ട്,വിനോദ് കുമാർ കല്ലേത്ത്, എം.കെ. ശശിയപ്പൻ, ശ്യാമള സോമൻ, നൂറു വർഷം മുമ്പ് 'ഹരിവരാസനം' രചിച്ച കോന്നകത്ത് ജാനകിയമ്മ യുടെ ചെറുമകൻ മോഹൻ കുമാർ, പ്രീതാ മോഹൻ ,കെ.എം. രഘു ആചാര്യ, കളഭകേസരി, ബിനു ഓ.എസ്., കാർത്തിക് ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു. മഹാഗണപതി ഹോമം, ഗീത പാരായണം, അയ്യപ്പ പൂജ, കുട്ടികളുടെ ഭജന, ശാസ്താപ്രീതി, അന്നദാനം, നൃത്ത ശിൽപം, കളരിപ്പായറ്റ്, ആത്മീയ ഭാരതാ സംഗമം, സർവ്വ ഐശ്വര്യ പൂജ, ദീപാരധന, ഭജന, ഹരിവരാസനം, പ്രസാദഊട്ട്. എന്നിവയും നടന്നു. |