News in detail
ഭിന്നശേഷിക്കാർക്കൊപ്പം ചാവറ കൾച്ചറൽ സെന്റർ ഡൽഹി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷം നാളെ. |
ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത്തെ മത സൗഹാർദ്ധ ക്രിസ്തുമസ് ആഘോഷം നാളെ (16.12.2023) വൈകിട്ട് 5 മണിക്ക് ഗോൾടാക്ഖാന സേക്രട്ട് ഹാർട്ട് കത്തീഡ്രൽ ദേവാലയത്തോടെനുബന്ധിച്ചുള്ള കമ്മ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വച്ചു സംഘടിപ്പിക്കുന്നു. ഡൽഹി, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലെ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ക്രിസ്തുമസ് ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നത്. വിവിധ മതങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ക്രിസ്തുമസ് ആഘോഷം സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ ഉത്‌ഘാടനം ചെയ്യും. സി.എം.ഐ. സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ ഡോ. ഫാ. മാർട്ടിൻ മള്ളാത്ത് സി.എം.ഐ. അധ്യക്ഷത വഹിക്കും. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ തോമസ് കുട്ടോ, ഫരീദാബാദ് രൂപത ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, മലങ്കര രൂപത ചീഫ് വികാരി ജനറാൾ റവ.ഫാ. വർഗീസ് വള്ളിക്കാട്ട് തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരിക്കും. കൂടാതെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖർ ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഡൽഹി അതിരുപത ഡയോലോഗ് കമ്മീഷൻ റീജിയണൽ സെക്രട്ടറി,റവ. ഡോ. നോർബർട്ട് ഹെർമൻ എസ്.വി.ഡി, ഡോ. ലോറോ എസ്. ഫോസേ, എം.പി. നാഗാലാൻഡ്, ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ കെർസി കെ. ഡെബൂ, ഗോസ്വാമി സുശീൽജി മഹാരാജ്, സ്വാമി ചന്ദർദേവ് ജി മഹാരാജ്, തുടർന്ന് കരോൾ ഗാന ആലാപനവും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഡയറക്റ്റർ ഡോ. ഫാ. റോബി കണ്ണഞ്ചിറ സി.എം.ഐ. അറിയിച്ചു. |