News in detail
ഹയരാർക്കി ശതാബ്ദി ആഘോഷിച്ച് ഫരിദാബാദ് രൂപത |
ന്യൂ ഡൽഹി: സീറോ മലബാർ സഭ ഹയരാർക്കി സ്ഥാപിച്ചതിന്റെ ശതാബ്ദി സമാപന അവസരത്തിൽ ഫരിദാബാദ് രൂപത വി. കുർബാന അർപ്പിച്ച് ദൈവത്തിന് നന്ദി പറഞ്ഞു. ഡിസംബർ 21 വ്യാഴാഴ്ച രൂപതയുടെ ആസ്ഥാന ദേവാലയമായ ഫരിദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് രൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണകുളങ്ങര മുഖ്യകാർമ്മികത്വം വഹിച്ചു. 100 വർഷത്തെ നമ്മുടെ സഭയുടെ വളർച്ച ഒരുപാട് പിതാക്കന്മാരുടെയും വൈദീകരുടെയും അക്ഷണീയ പ്രയത്നത്തിന്റെ ഫലമാണെന്നും അവരെയെല്ലാം അനുസ്മരിച്ചു മുന്നോട്ട് പോകാമെന്നു വചന സന്ദേശത്തിൽ രൂപത ചാൻസിലർ റവ. ഫാ. മാത്യു ജോൺ കൂട്ടിചേർത്തു. രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികരും സന്യസ്ഥരും വിവിധ ഇടവകകളിലെ അല്മായ പ്രതിനിധികളും രൂപത അദ്ധ്യക്ഷനോടൊപ്പം ദൈവത്തിന് നന്ദി പറഞ്ഞ് പ്രാർത്ഥിക്കുവാൻ കത്തിഡ്രൽ ദൈവാലയത്തിൽ ഒരുമിച്ചു കൂടിയിരുന്നു. |