News in detail
ഡിനിപ് കെയറിന്റെ നേതൃത്വത്തിൽ രോഗികൾക്ക് കമ്പിളികളും ജാക്കറ്റും വിതരണം ചെയ്തു. |
ഡൽഹിയിലെ കടുത്ത ശൈത്യകാലാവസ്ഥ കണക്കിലെടുത്ത് ടിനിപ്കെയർന്റെ സന്നദ്ധപ്രവർത്തകർ, ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെയും സർ സോബ സിംഗ് ധർമ്മശാലയിലെയും ഡൽഹിയിലെ ദിൽഷാദ് ഗാർഡനിലുള്ള സ്വാമി ദയാനന്ദ് ഹോസ്പിറ്റലിലെയും രോഗികൾക്ക്, 2023 ഡിസംബർ 23-ന് ശീതകാല കമ്പിളികളും ജാക്കറ്റുകളും വിതരണം ചെയ്തു. ഇത് സ്പോൺസർ ചെയ്തത് ഡൽഹിയിലെ കെ.എം.സി.സി.യും, പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യസ്നേഹിയുമാണ്. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സിസ്റ്റർ വീണാ സിംഗിന്റെ നേതൃത്വത്തിലാണ് ഈ സാധനങ്ങൾ രോഗികൾക്ക് വിതരണം ചെയ്തത്.. അതിനുശേഷം, സന്നദ്ധപ്രവർത്തകർ ഡി.എസ്.സി.ഐ.യുടെ ധർമ്മശാല സന്ദർശിക്കുകയും അവിടെ താമസിക്കുന്ന രോഗികൾക്ക് മേൽപ്പറഞ്ഞ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്വാമി ദയാനന്ദ് ഹോസ്പിറ്റലിലെ ഡോ.സി.എൽ. വർമ്മ ആശുപത്രി വാർഡുകളിൽ പ്രവേശിപ്പിക്കപ്പെട്ടവരും, ദുരിതമനുഭവിക്കുന്നവരുമായ രോഗികക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യാനും. രോഗികൾക്ക് ബ്ലാങ്കറ്റുകളും ജാക്കറ്റുകളും വിതരണം ചെയ്യുന്ന പരിപാടിയിൽ താഴെ പറയുന്ന വോളന്റിയർമാർ പങ്കെടുത്തു: മൈക്കിൾ പി ജെ, നന്ദ കുമാരൻ, അബ്ദുൾ കരീം പി കെ, കസ്തൂരി ബാബു, സീമ പ്രസാദ്, പേർളി സെൻ, സൈദ ആനം, ഗീതാ റാണി, ദിവ്യ, റേച്ചൽ കബിച്ചി, ആർതി, സോമശേഖരൻ, സുബിൻ സലാം, സുരേഷ് തളിയാരിൽ, സെക്രട്ടറി, ഡിനിപ് കെയർ, ജനറൽ സെക്രട്ടറി കെ.വി. ഹംസ. |