News in detail
ശ്രീനാരായണ കേന്ദ്ര ദ്വാരക, പൂജയും ഭജനയും സംഘടിപ്പിച്ചു. |
ശ്രീനാരായണ കേന്ദ്ര, ദ്വാരക, ഡൽഹി; ഡോ.എം.ആർ. ബാബുറാം സ്മാരക ഹാളിൽ പൂജയും ഭജനയും സംഘടിപ്പിച്ചു. കൺവീനർ കുശല ബാലനും സംഘവും മേൽനോട്ടം വഹിച്ചു. ഭജന സംഘത്തിന് തബലയിൽ രാജേന്ദ്രനും, ഗഞ്ചിറയിൽ സഞ്ജീത് രമണനും അകമ്പടിയായി. എസ്.എൻ.കെ. പ്രസിഡന്റ് ബീന ബാബുറാം, വൈസ് പ്രസിഡന്റുമാരായ ഡോ.കെ. സുന്ദരേശൻ, എൻ. വിശ്വൻഭരൻ, ജനറൽ സെക്രട്ടറി ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ആശാ രവി, ഗീത അനിൽ, കെ.എൻ. കുമാരൻ, സി.കെ. ചന്ദ്രൻ എന്നിവരും പങ്കെടുത്തു. പ്രസിഡന്റ് ബീന ബാബുറാം ആണ് പൂജയും ഭജനയും സ്പോൺസർ ചെയ്തത്. തുടർന്ന് പ്രസാദ വിതരണവും നടന്നു. |