News in detail
ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം ഡിസംബർ 31ന് ആരംഭിക്കും |
ഡൽഹി: ഫരിദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ ഐ.ടി.ഒ. ഇന്ദിര ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ 2024 ഫെബ്രുവരിയിൽ ഫാ. ഡൊമിനിക് വാളൻമനാൽ നയിക്കുന്ന സാന്തോം ബൈബിൾ കൺവെൻഷന് ഒരുക്കമായി. രൂപതയിലെ എല്ലാ ഇടവകകളിലൂടെ കടന്നുപോകുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫരിദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ ഡിസംബർ 31 ഞായറാഴ്ച തുടക്കം കുറിക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ ആരാധനയും വചനപ്രഘോഷണവും നടത്തപെടും. ഇടവകയുടെ വിവിധ അതിർത്തികളിലൂടെ ദിവ്യകാരുണ്യവുമായി വൈദികർ അലങ്കരിച്ച വാഹനത്തിൽ കടന്നുപോകും. 40 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ ദിവ്യകാരുണ്യ പ്രദക്ഷിണം പൂർത്തിയാകുന്നത് 2024 ഫെബ്രുവരി 9 ആണ്. |