News in detail
മലയാള ഭാഷാ പ്രേമികൾ ഉത്തംനഗറിൽ തുഞ്ചൻദിനം ആഘോഷിച്ചു. |
പാഞ്ചാജന്യം ഭാരതത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ മലയാള ഭാഷാ പ്രേമികൾ തുഞ്ചൻദിനം ഉത്തംനഗറിൽ ആഘോഷിച്ചു. മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ ജന്മദിന (സിസംബർ 30) ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികൾ ഇന്നലെ (29/12/2023) വെള്ളിയാഴ്ച പാഞ്ചാജന്യം ഭാരതം ദേശീയ ജോയിന്റ് സെക്രട്ടറി ബിനു ഓ.എസ്-ൻറെ . ആദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹിന്ദുസ്ഥാന്‍ സമാചാര്‍ വാര്‍ത്താ ഏജന്‍സിയുടെ ദേശീയ ഭാഷാ സമ്മാന്‍ അവാര്‍ഡ് ജേതാവും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ കെ. രാധാകൃഷ്ണൻ പുരസ്കാരത്തിനും അർഹനായ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാർ ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. മാതൃഭാരതി ദേശീയ ജോയിന്റ് സെക്രട്ടറി സതി സുനിൽ സ്വാഗതാവും പാഞ്ചാജന്യം ഭാരതം ഉത്തം മേഖല സെക്രട്ടറി കാർത്തിക് ദേവദാസ് നന്ദിയും രേഖപ്പെടുത്തി. തുടർന്നു ഗുരുകുലം കലാഭരതിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന ഭജനയും നടന്നു. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ സാംസ്കാരിക ആത്മീയ നവോത്ഥാനത്തിൻ്റെ ഉജ്ജ്വല മൂർത്തിയാണ്. മലയാള ഭാഷയുടെ മാത്രമല്ല, മലയാളക്കരയുടെയും മലയാളിയുടെയും നവോത്ഥാനത്തിൻ്റെ പരമാചാര്യൻ കൂടിയായ തുഞ്ചത്ത് എഴുത്തച്ഛന് ഇതര രാജ്യങ്ങളും സംസ്ഥാനങ്ങളും അവരവരുടെ ഭാഷാ- സാംസ്കാരിക- ആദ്ധ്യാത്മിക ആചാര്യന്മാർക്ക് നൽകുന്ന മാനാദരങ്ങൾക്ക് തുല്യമായ ആദരങ്ങൾ നൽകാൻ മടിക്കുന്നതായി കാണുന്നു. നമ്മുടെ സംസ്കാരത്തിൽ അഭിമാനിക്കാൻ നമുക്ക് എഴുത്തച്ഛന് ഇനിയും ഉന്നതമായ പരിഗണനകൾ നൽകേണ്ടതുണ്ട്. എഴുത്തച്ഛൻ്റെ സമാധി സ്ഥലമായ തിരൂരിൽ ആചാര്യന് ഉചിതമായ തരത്തിൽ പ്രതിമ സ്ഥാപിച്ച് സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി കൈക്കൊള്ളണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു. |