News & Information > Latest News

ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

News & Information > Latest News

News Detail

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

മയൂർ വിഹാർ ഫേസ്-1, പോക്കറ്റ് 3-യിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷന്റെ സാംസ്‌കാരിക സമുച്ചയത്തിൽ രാവിലെ 11:40 മുതൽ നടത്തിയ തെരെഞ്ഞെടുപ്പ് വൈകുന്നേരം 4:40 വരെ നീണ്ടു.

റിട്ടേണിംഗ് ഓഫീസർ കെ.കെ. ജോബിന്റെ മേൽനോട്ടത്തിൽ, ഡിഎംഎ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പി.എൻ. ഷാജി, നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, നളിനി മോഹൻ, എസ്. അജികുമാർ, പശ്ചിമ വിഹാർ ഏരിയ സെക്രട്ടറി ജെ. സോമനാഥൻ തുടങ്ങിയവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി എത്തിയ ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-1 ഏരിയയിലെ താല്ക്കാലിക അംഗങ്ങളും ആജീവനാന്ത അംഗങ്ങളുമായ 118 പേർ വോട്ട് ചെയ്‌തു.

പുതിയ ഭാരവാഹികളായി ചെയർമാൻ സി. കേശവൻ കുട്ടി, വൈസ് ചെയർമാൻ ആർ.കെ. പിള്ള, സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായി പി.എൻ. ചെന്താമരാക്ഷൻ, ശ്രീനി നായർ, ട്രെഷറർ രഘുനാഥൻ മാലിമേൽ, ജോയിന്റ് ട്രെഷറർ വേണുഗോപാലൻ തട്ടയിൽ, ഇന്റെർണൽ ഓഡിറ്റർ സി. കെ. പ്രിൻസ് എന്നിവരെയും വനിതാ വിഭാഗം കൺവീനറായി സി. ശശികല, ജോയിന്റ് കൺവീനർമാരായി ജയാ എസ്. നായർ, എലിസബത്ത് ഡാനിയേൽ എന്നിവരെയും തെരെഞ്ഞെടുത്തു.

കൂടാതെ ജനറൽ കൗൺസിൽ / നിർവാഹക സമിതി അംഗങ്ങളായി ബിജു വിജയൻ, റിനു പി. വർഗീസ്, ശ്രീകുമാർ, എൻ. രാധാകൃഷ്‌ണൻ നായർ, രോഹൻ സാമുവേൽ, അജയ് കെ. ജെയിംസ്, ജിജു വർഗീസ്‌, ഇ.കെ. ശശിധരൻ, വർഗീസ് തോമസ്, പി. സതീശൻ പിള്ള, കെവി ശ്രീജിത്ത് എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisements

(Tap/Click to visit page)
The Biryani Hut (Ad not verified) Britco & Bridco Adv. Ajit Nair Hotel New Kerala (Ad not verified) Yathra Tours