News & Information > Latest News

ഡൽഹിയിൽ 10,000 വിദ്യാർത്ഥികൾക്കായി ഹോസ്റ്റലുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത

ഡൽഹിയിൽ 10,000 വിദ്യാർത്ഥികൾക്കായി ഹോസ്റ്റലുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത

News & Information > Latest News

News Detail

ഡൽഹിയിലെ കോളേജുകളിലും സർവ്വകലാശാലകളിലും പഠിക്കുന്ന 10,000 വിദ്യാർത്ഥികൾക്ക് താമസസൗകര്യമൊരുക്കുന്നതിനായി പുതിയ ഹോസ്റ്റലുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രഖ്യാപിച്ചു. 

വിദ്യാർത്ഥികളുടെ താമസക്ഷാമം പരിഹരിക്കുന്നതിനും സ്വകാര്യ പേയിംഗ് ഗസ്റ്റ് (PG) കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനുമായി രൂപീകരിച്ച ഉന്നതാധികാര സമിതി പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി വിവിധ സർക്കാർ വകുപ്പുകൾ വഴിയാണ് ഹോസ്റ്റലുകൾ നിർമ്മിക്കുന്നത്. വേഗത്തിലുള്ള നിർമ്മാണത്തിനും പരിപാലനത്തിനുമായി പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയും സർക്കാർ പരിഗണിക്കുന്നുണ്ട്. 
വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷമൊരുക്കുകയാണ് ലക്ഷ്യം.  

സത്യ നികേതനിൽ മൾട്ടി-സ്റ്റോറി പിജി കെട്ടിടം തകർന്ന് 5 വിദ്യാർത്ഥികൾ ഉൾപ്പെടെ 7 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ നീക്കം. ഇതിനെത്തുടർന്ന് നഗരത്തിലുടനീളമുള്ള വിദ്യാർത്ഥി താമസകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റി, ജി.ബി. പന്ത് എഞ്ചിനീയറിംഗ് കോളേജ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ & കോളേജ്, ഡൽഹി സ്പോർട്സ് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ ഹോസ്റ്റൽ പദ്ധതികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദിന്റെ അധ്യക്ഷതയിൽ ചേർന്ന 20 അംഗ ഉന്നതാധികാര സമിതിയുടെ ആദ്യ യോഗത്തിൽ ഇനിപ്പറയുന്ന തീരുമാനങ്ങൾ എടുത്തു:

സെൻട്രൽ പോർട്ടൽ: വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും, പിജി ഉടമകൾക്ക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുമായി 15 ദിവസത്തിനുള്ളിൽ പ്രത്യേക പോർട്ടലുകൾ സജ്ജമാക്കും.സ്ഥലം കണ്ടെത്തൽ: പുതിയ ഹോസ്റ്റലുകൾക്കായി ഡി.ഡി.എ (DDA), അർബൻ ഡെവലപ്‌മെന്റ് വകുപ്പുകൾ സ്ഥലം കണ്ടെത്തണം.നിയന്ത്രണ ചട്ടക്കൂട്: mandatory registration ഉൾപ്പെടെയുള്ള നിയമങ്ങൾ പിജി കേന്ദ്രങ്ങൾക്ക് ബാധകമാക്കും.60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ലഫ്റ്റനന്റ് ഗവർണർ തരൻജിത് സിംഗ് സന്ധു നിർദ്ദേശിച്ചിരിക്കുന്നത്.

Advertisements

(Tap/Click to visit page)
The Biryani Hut (Ad not verified) Britco & Bridco Adv. Ajit Nair Hotel New Kerala (Ad not verified) Yathra Tours