DMA മായാപുരി- ഹരിനഗർ ഏരിയ ഓണാഘോഷ വടംവലി മത്സരം ഒക്ടോബർ 25ന്
| Published | 17-09-2026 |
|---|---|
| Category | 0 |
News Detail
ന്യൂഡൽഹി: DMA Mayapuri–Hari Nagar Areaയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം ഒക്ടോബർ 25 ഞായറാഴ്ച Hari Enclaveലെ Ayyappa Pooja Park-ൽ നടക്കും.
ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. കായികമികവിനൊപ്പം സൗഹൃദവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. വാശിയേറിയ മത്സരത്തിനായി വിവിധ ടീമുകൾ തയ്യാറെടുക്കുകയാണ്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകളുടെ രജിസ്ട്രേഷൻ ഒക്ടോബർ 20 വരെ ഉണ്ടായിരിക്കും. പുരുഷ - വനിത വിഭാഗങ്ങളിൽ മത്സരം ഉണ്ടായിരിക്കും.
ടീം രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9142222414 | 9868249201