News & Information

ഗുരുദേവ ദർശനങ്ങളും സന്ദേശങ്ങളും പുതുതലമുറക്ക് അനിവാര്യമെന്ന് മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ്

ഗുരുദേവ ദർശനങ്ങളും സന്ദേശങ്ങളും പുതുതലമുറക്ക് അനിവാര്യമെന്ന് മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ്

News & Information

News Detail

ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും അദ്ദേഹം മാനവ രാശിക്കു നൽകിയ സന്ദേശങ്ങളും പുതുതലമുറക്ക് അനിവാര്യമാണെന്നും അവ പ്രാബല്യത്തിൽ വരുത്തി ജീവിതം അർത്ഥപൂർണമാക്കണമെന്നും മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു.എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ മെഹ്റോളി ശാഖയുടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാൾവിയ നഗറിലെ പിടിഎസ് പോലീസ് കോളനിയിലുള്ള മംഗൾ സദനിലായിരുന്നു ആഘോഷ പരിപാടികൾക്കായി വേദി ഒരുക്കിയത്. ഏരിയ വനിതാ സംഘത്തിന്റെ സഹകരണത്തോടെയാണ് ചടങ്ങുകൾ അരങ്ങേറിയത്. 

ശാഖാ പ്രസിഡന്റ് കെ ജി സുനിൽ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി എസ് അനിൽ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ ഡി ഓമനകുട്ടൻ, അഡ്വ കെ ഗിരീഷ് കുമാർ, സുഷമ വിദ്യാധരൻ, ശാഖാ സെക്രട്ടറി എൻ പി സിജിമോൻ, ശാഖാ വനിതാ സംഘം  പ്രസിഡന്റ്‌ ജൈനി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ മുതൽ നടന്ന ചടങ്ങുകളിൽ ചതയ സദ്യയും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് ചാരുതയേകി. ഡൽഹിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Advertisements

(Tap/Click to visit page)
The Biryani Hut (Ad not verified) Britco & Bridco Adv. Ajit Nair Hotel New Kerala (Ad not verified) Yathra Tours