News & Information > Latest News

എൻ.എസ്.എസ് സെൻട്രൽ ഡൽഹി ഗോൾ മാർക്കറ്റ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 27-ന്

എൻ.എസ്.എസ് സെൻട്രൽ ഡൽഹി ഗോൾ മാർക്കറ്റ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 27-ന്

News & Information > Latest News

News Detail

ന്യൂഡൽഹി: നായർ സർവീസ് സൊസൈറ്റി ഡൽഹി (Regd.) സെൻട്രൽ ഡൽഹി ഗോൾ മാർക്കറ്റ് കരയോഗത്തിന്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും 'ഒത്തൊരുമിച്ച്... ഒന്നിച്ചോണം...' എന്ന പ്രമേയത്തോടെ 2026 സെപ്റ്റംബർ 27 ഞായറാഴ്ച സംഘടിപ്പിക്കുന്നു. ന്യൂഡൽഹി നോർത്ത് അവന്യൂവിലുള്ള എം.പി. ക്ലബ്ബിലാണ് (MP Club) പരിപാടികൾ നടക്കുന്നത്.

രാവിലെ 10.00 മണിക്ക് ഗണേശ സ്തുതി, ഭദ്രദീപം കൊളുത്തൽ, പ്രാർത്ഥന, ആചാര്യ വന്ദനം എന്നിവയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് 10.30-ന് വാർഷിക പൊതുയോഗവും സാംസ്കാരിക സമ്മേളനവും നടക്കും. കരയോഗം ചെയർമാൻ ശ്രീ. സനൽ കെ. പിള്ളയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കരയോഗം സെക്രട്ടറി ശ്രീ. രാജേഷ് കെ. പിള്ള സ്വാഗതം ആശംസിക്കും. എൻ.എസ്.എസ് ഡൽഹി ജനറൽ സെക്രട്ടറി ശ്രീ. എം.ഡി. ജയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. എൻ.എസ്.എസ് ഡൽഹി ട്രഷറർ ശ്രീ. വിജയൻ പിള്ള, സെൻട്രൽ കമ്മിറ്റി അംഗം ശ്രീ. ഉദയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. മഹിളാ സമാജം ചെയർപേഴ്സൺ ശ്രീമതി. മിനി മനോജ് നന്ദി രേഖപ്പെടുത്തും.

രാവിലെ 11.00 മണി മുതൽ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് എക്സലൻസ് അവാർഡ് ദാനവും വിവിധ കലാപരിപാടികളും അരങ്ങേറും. ഉച്ചയ്ക്ക് 12.30-ന് വിപുലമായ വിഭവങ്ങളോടെയുള്ള പരമ്പരാഗത ഓണസദ്യയും തുടർന്ന് ഉച്ചയ്ക്ക് 1.00 മണി മുതൽ വിവിധ ഗെയിമുകളും സാംസ്കാരിക പരിപാടികളും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണസദ്യയുടെ ഏകോപനം കരയോഗം യൂത്ത് വിംഗ് നിർവ്വഹിക്കും.

കരയോഗത്തിലെ മുഴുവൻ അംഗങ്ങളും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.   

ബന്ധപ്പെടേണ്ട നമ്പറുകൾ:ശ്രീ. സനൽ കെ. പിള്ള (ചെയർമാൻ): 9868039441   ശ്രീ. രാജേഷ് കെ. പിള്ള (സെക്രട്ടറി): 9560888003   ശ്രീ. വിനീഷ് മേനോൻ (ട്രഷറർ): 9968091649.

പ്രോഗ്രാം കോ-ഓർഡിനേറ്റേഴ്സ്: ശ്രീമതി. മിനി മനോജ് (9891462942), ശ്രീമതി. ജയലക്ഷ്മി നായർ (9971847744), ശ്രീമതി. സജിത ജയപ്രകാശ് (8075680664)

Advertisements

(Tap/Click to visit page)
The Biryani Hut (Ad not verified) Britco & Bridco Adv. Ajit Nair Hotel New Kerala (Ad not verified) Yathra Tours