ഡൽഹി മലയാളി കൂട്ടായ്മയുടെ 7-ാമത് വാർഷികാഘോഷവും ഓണാഘോഷവും ('തണൽ-26') സെപ്റ്റംബർ 27-ന്
| Published | 24-09-2026 |
|---|---|
| Category | Latest News |
News Detail
ന്യൂ ഡൽഹി: ഡൽഹി മലയാളി കൂട്ടായ്മയുടെ (DMK) ഏഴാമത് വാർഷികാഘോഷവും തിരുവോണാഘോഷവുമായ 'തണൽ-26' (പോന്നോണോത്സവം) 2026 സെപ്റ്റംബർ 27 ഞായറാഴ്ച സംഘടിപ്പിക്കുന്നു. മാളവിയാ നഗറിലെ PTS, മാളവിയാ നഗർ പോലീസ് കോളനിയിൽ വെച്ചാണ് ആഘോഷപരിപാടികൾ നടക്കുന്നത്.
രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ രാത്രി 10.00 മണി വരെ നീണ്ടുനിൽക്കും. പതാകയുയർത്തലോടെ ആരംഭിക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി അത്തപ്പൂക്കള മത്സരം, കായിക മത്സരങ്ങൾ, കലാസന്ധ്യ, തിരുവാതിര, നാടൻപാട്ടുകൾ, സാംസ്കാരിക സമ്മേളനം, സമ്മാനദാനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കുമായി വിപുലമായ ഓണസദ്യയും ക്രമീകരിച്ചിട്ടുണ്ട്.
കൂട്ടായ്മയിൽ അംഗങ്ങളല്ലാത്തവർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പ്രകാശൻ ദാമോദരൻ (Ph: 95993 13284), സുരേഷ് കുമാർ (Ph: 76830 14373) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഡൽഹിയിലെ മുഴുവൻ മലയാളി സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡൽഹി മലയാളി കൂട്ടായ്മ സംഘാടകർ അറിയിച്ചു.