News & Information > Latest News

ഡിഎംഎ ജസോള ഏരിയയുടെ ഓണാഘോഷം അരങ്ങേറി

ഡിഎംഎ ജസോള ഏരിയയുടെ ഓണാഘോഷം അരങ്ങേറി

News & Information > Latest News

News Detail

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ഓണാഘോഷം  സെപ്റ്റംബർ 27 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ജസോള പോക്കറ്റ് 10-ബി കമ്മ്യൂണിറ്റി സെന്ററിൽ  അരങ്ങേറി. 

ഏരിയ ചെയർമാൻ പി ഡി പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളത്തിൽ ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി നിലവിളക്കു കൊളുത്തി ചടങ്ങുകൾ  ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് സീനിയർ മാനേജരും  ഓഖ്‌ല ബ്രാഞ്ച് ഹെഡുമായ സന്ധ്യാ ദേവി വിശിഷ്ടാതിഥിയായിരുന്നു.

ഏരിയ സെക്രട്ടറി തോമസ് മാമ്പിള്ളി, ട്രെഷറർ തോമസ് വർഗീസ്, വനിതാ വിഭാഗം കൺവീനർ റിൻസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഓണ സദ്യയോടുകൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.

Advertisements

(Tap/Click to visit page)
The Biryani Hut (Ad not verified) Britco & Bridco Adv. Ajit Nair Hotel New Kerala (Ad not verified) Yathra Tours