ഡിഎംഎ ഫുട്ബോൾ മത്സരം കിക്ക്-ഓഫ് ചെയ്തു, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഒക്ടോബർ 11 ഞായാറാഴ്ച
| Published | 10-10-2026 |
|---|---|
| Category | Latest News |
News Detail
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ നാഷണൽ ലെവൽ ഫുട്ബോൾ മത്സരം ഡൽഹിയിലെ അംബേദ്‌കർ സ്റ്റേഡിയത്തിൽ ഡൽഹി പോലീസ് അഡീഷണൽ സി പി / സ്പെഷ്യൽ ബ്രാഞ്ച്, നിധിൻ വത്സൻ ഐപിഎസ് ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 8 മണിക്ക് കിക്ക്-ഓഫ് ചെയ്തു.
16 ടീമുകളുടെ വാശിയേറിയ മത്സരത്തിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 9:30-ന് ആരംഭിക്കും. ആദ്യ സെമി യൂണിറ്റ് 96 എഫ് സി എംവി -3 , ഡിഎംഎ മെഹ്റോളി എഫ് സി എന്നീ ടീമുകളും രണ്ടാമത്തെ സെമി ഫൈനലിൽ ഡിഎംഎ വികാസ് പുരി- ഹസ്താൽ എഫ്‌സി, ഡി സി വാര്യേഴ്‌സ് എന്നീ ടീമുകളും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് ലൂസേഴ്സ് ഫൈനലും ഫൈനലും നടക്കും.
വൈകുന്നേരം 4 മണിക്കു ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും. മുഖ്യാതിഥിയായി അഡിഷണൻ സി പി (സ്പെഷ്യൽ ബ്രാഞ്ച്) നിധിൻ വത്സൻ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജി പ്രഭാകരൻ, പ്രമുഖ സ്‌പോർട്‌സ് മാനേജ്‌മെന്റ് വിദഗ്ദ്ധനും സാമൂഹ്യ പ്രവർത്തകനുമായ ഡോ രമേഷ് നമ്പ്യാർ, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും ഫുട്ബോൾ മത്സര കൺവീനറുമായ കെ ജി രഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പങ്കെടുക്കും.