News in detail
സുദേവ FC യുടെ ഗോൾ വലയ കാവൽക്കാരൻ സിബി എന്ന് വിളിപ്പേരുള്ള ആശിഷ് സിബി |
ഇന്ത്യയിലെ പല സ്ഥലങ്ങളിലേത് പോലെ ക്രിക്കറ്റ് തന്നെയാണ് ഡൽഹിലെയും ജനപ്രിയ കായിക ഇനം. എന്നാൽ ചരിത്രം മാറ്റി കുറിച്ച് മുന്നേറുകയാണ് സുദേവ FC. 2014 - ൽ സ്ഥാപിതമായ സുദേവ FC ഇന്ന് ഐ ലീഗ് വരെ എത്തി നിൽക്കുന്നു. സുദേവ FC-യുടെ ഈ കുതിപ്പിന് നിർണ്ണായക പങ്കു വഹിക്കുന്ന ഒരു മലയാളി താരം ഉണ്ട്. സുദേവ FC യുടെ ഗോൾ ബാറിന് മന്ത്രികതയുടെ വലയം തീർക്കുന്ന - ആശിഷ് സിബി. കാൽ പന്തു കളിയുടെ ബാല പാഠങ്ങൾ പഠിച്ചത് തലസ്ഥാന നഗരിയായ ഡൽഹിയിലെ ശാസ്ത്രി-FC യിൽ നിന്നാണ്. അവിടുത്തെ കോച്ച്, നിഖിൽ സാറ് ആണ് ആശിഷിന്റെ ആദ്യ കോച്ച്. കേരളത്തിൽ കണ്ണൂർ ജില്ലയിൽ ആണ് ആഷീഷിന്റെ മാതാപിതാക്കളുടെ ജന്മനാട്. ഇപ്പോൾ ഡൽഹിയിൽ സ്ഥിരതാമസക്കാരായ സിബി ജോസഫ്, ഷൈനി ദമ്പതികളുടെ രണ്ടു മക്കളിൽ ഒന്നാമനാണ് ആശിഷ്. അച്ഛൻ ഒരു മെഡിസിൻ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. അമ്മ ഹോസ്പിറ്റലിലിൽ ലാബ് ടെക്നിഷ്യൻ ആണ്. പഠനം ഡൽഹിയിലെ St. Francis De Sales School-ഇൽ ആയിരുന്നു. ആശിഷിന് സ്കൂൾ തലത്തിൽ തന്നെ അംഗീകരണം ലഭിച്ചു തുടങ്ങിയിരുന്നു. ആദ്യം മിഡ്ഫീൽഡറായി ആണ് ആശിഷ് കളിച്ചുതുടങ്ങിയത്, പിന്നീട് സ്കൂൾ ടീം ഗോൾ കീപ്പറിൽനിന്നും പ്രേരിതനായി സ്വയം ഒരു ഗോൾകീപ്പറായി മാറി. ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ സോണൽസ് കളിച്ചു, പത്താം ക്ലാസ്സിൽ ഇന്റർ സോണൽസ് കളിച്ചു. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ സുദേവ-FC യിൽ ട്രയൽസിന് പങ്കെടുത്തു സെലെക്ഷൻ നേടി അണ്ടർ പതിനെട്ടു ഐ ലീഗ് കളിച്ചു. അവിടുത്തെ മികവ് സീനിയർ ടീമിലും എത്തിച്ചു. അമേച്ചർ ലീഗിൽ ബെസ്റ്റ് ഗോൾ കീപ്പർ പുരസ്കാരം കരസ്ഥമാക്കി. ആ സീസണിൽ മികച്ച പ്രേകടനം കായ്ച്ചവെക്കാൻ സുദേവ-FC ക്ക് സാധിച്ചു. നിർഭാഗ്യം കൊണ്ട് അവസാന റൗണ്ടിൽ പുറത്തായി. പിന്നെ ഡെൽഹി സോണിൽ സുദേവ-FC പൂളിൽ ഒന്നാമതെത്തി ദേശീയ റൗണ്ടിലേക്ക് യോഗ്യത നേടി. ആശിഷിന് ഗ്രൗണ്ട് ബോൾ കൈ കാര്യം ചെയ്യാൻ പ്രതേക കഴിവ് ഉണ്ട്, പെനാൽറ്റി കിക്ക് സേവ് കൈ കാര്യം ചെയ്യാൻ നല്ല കോൺഫിഡൻസുമുണ്ട്. ആശിഷ് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ ഒരു കടുത്ത ആരാധകൻ ആണ്. അദ്ദേഹത്തെ മാതൃകയാക്കിയാണ് ഒരു പ്രൊഫഷണൽ ഫുട്ബോളർ ആകണം എന്ന് ആശിഷിന് തോന്നിയത്. ഫുട്ബോൾ കഴിഞ്ഞാൽ നീന്തൽ, പാട്ടു കേൾക്കൽ, വായന ഇതൊക്കെയാണ് ആശിഷിന്റെ ഹോബികൾ. ഏതു പ്രതിസന്ധി ഘട്ടത്തിലും ആശിഷിന്റെ മാതാപിതാക്കൾ വളരെയധികം സപ്പോർട് ചെയ്യാറുണ്ട്. സ്പാനിഷ് ഗോൾ കീപ്പർ David de Gea-യും, ജർമൻ ഗോൾ കീപ്പർ Marc-André ter Stegen-നുമാണ് ആശിഷിന്റെ റോൾ മോഡൽസ്. ഇന്ത്യൻ ഗോൾ കീപ്പർ മാരിൽ ഇഷ്ടം Gurpreet Singh Sandhu വിനെയും, Nawas Nao നെയുമാ. ആശിഷിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കട്ടെ, വളര്ന്നുവരുന്ന ഈ കായിക താരം ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കിയടക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം |