Events in Delhi 1
Saturday, 05 December 2026
ദ്വാരക ശ്രീ അയ്യപ്പ സേവാ സമിതി (SASS), ഈ വർഷത്തെ പതിനാറാമത് വാർഷിക അയ്യപ്പ പൂജാ മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2026 ഡിസംബർ 5, ശനിയാഴ്ച ദ്വാരക സെക്ടർ 11-ലെ ഡി.ഡി.എ ഗ്രൗണ്ടിൽ (സ്പോർട്സ് കോംപ്ലക്സിനു സമീപം) വെച്ചാണ് ഈ പുണ്യദിനം ആചരിക്കുന്നത്. രാവിലെ 10:00 മണിക്ക് ഡൽഹിയിലെ പ്രശസ്തമായ 'തരംഗ് മ്യൂസിക്' അവതരിപ്പിക്കുന്ന ഭക്തിഗാനമേള ഉണ്ടായിരിക്കും. വൈകുന്നേരം 6:45 PM-ന് ഫ്ലവേഴ്സ് ടിവി ഫെയിമും പ്രശസ്ത പിന്നണി ഗായകനുമായ ശ്രീ ശ്രീഹരി പാലക്കാടും, 'മെലഡി കിങ്സ്' ഓർക്കസ്ട്രയും നയിക്കുന്ന ഭക്തിഗാനമേള അരങ്ങേറും.
Showing 1 to 1 of 1 entries