Events in Delhi
Thu, 26 Nov 2026

Events in Delhi 4

Available calendar window: 26/11/2026 to 25/12/2026

November 2026

Su
Mo
Tu
We
Th
Fr
Sa
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30

December 2026

Su
Mo
Tu
We
Th
Fr
Sa
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31

Sunday, 06 December 2026

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വടംവലി അസോസിയേഷൻ ഡൽഹി, ഡൽഹി-എൻസിആർ മേഖലയിലെ മികച്ച വടംവലി ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വലിയൊരു വടംവലി മത്സരം സംഘടിപ്പിക്കുകയാണ്. 2026 ഡിസംബർ 6 ന് ഞായറാഴ്ച ന്യൂഡൽഹിയിലെ കാനിങ് റോഡിലെ കേരള സ്കൂളിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുന്നത്. ജെം ഹോംസ്‌ ആന്റ് റിയൽടെക്ക് പ്രൈവറ്റ് ലിമിറ്റഡാണ് ഈ വടംവലി മത്സരത്തിന്റെ പ്രായോജകർ.

വികാസ്പുരി ശ്രീ അയ്യപ്പ സേവാ സമിതിയുടെ (രജി.) ആഭിമുഖ്യത്തിൽ 38-ാമത് മണ്ഡലപൂജ മഹോത്സവ് 2026 ഡിസംബർ 6 ഞായറാഴ്ച വികാസ്പുരി കെ.ജി-2 സെൻട്രൽ പാർക്കിൽ വെച്ച് ആഘോഷിക്കും. രാവിലെ 9:00 മുതൽ 10:30 വരെ ഡൽഹി ഇന്റർനാഷണൽ കഥകളി കേന്ദ്രം അവതരിപ്പിക്കുന്ന 'ദുശ്ശ ശാസന വധം' കഥകളി. 10:30 മുതൽ 11:30 വരെ നന്ദനം ഭജന സമിതിയുടെ ഭജന. വൈകുന്നേരം 6:30 മുതൽ 8:30 വരെ കണ്ണൂർ വരാഹി ഭജൻസിന്റെ 'ഭജന സന്ധ്യ'.

തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ ശ്രീ ശബരീശ സേവാ സമിതിയുടെ (രജി.) ആഭിമുഖ്യത്തിൽ നടത്തുന്ന പതിനേഴാമത് മണ്ഡല പൂജ മഹോത്സവം 2026 ഡിസംബർ 6, ഞായറാഴ്ച  ആഘോഷിക്കുന്നു. തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ, ഗുരു രവിദാസ് മന്ദിറിന് എതിർവശത്തുള്ള പൂജ പാർക്കിൽ വെച്ചാണ് (ഗലി നമ്പർ 28-29) ചടങ്ങുകൾ നടക്കുക. ഉച്ചയ്ക്ക് ശേഷം 4:00ന് കാൽക്കാജി ടീം വതരിപ്പിക്കുന്ന ഭക്തിഗാനസുധ: 'സ്വരമാല',  വൈകുന്നേരം 6:20ന് കോട്ടയം തിരുനക്കര വിശ്വരൂപ ഭജന സമിതിയുടെ (ശ്രീകാന്ത് വിശ്വരൂപ) നാമാർച്ചന.

സെക്ടർ 2, ആർ.കെ. പുരം അയ്യപ്പക്ഷേത്രത്തിൽ ആർമി സ്റ്റാഫ് ഭക്തരുടെ നേതൃത്വത്തിൽ 'ഏകദിന അയ്യപ്പ പൂജയും' 'മണ്ഡല പൂജയും' വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2026 ഡിസംബർ 6 ഞായറാഴ്ചയാണ് മുഖ്യ ചടങ്ങുകൾ നടക്കുന്നത്. രാവിലെ 9:00 മണി മുതൽ: വൈജയന്തി ഭജൻസ് അവതരിപ്പിക്കുന്ന ഭജനാർപ്പണം.  വൈകുന്നേരം 6:30 മണി മുതൽ: ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വയലിൻ - ചെണ്ട ഫ്യൂഷൻ (പരമ്പരാഗത സംഗീതത്തിന്റെയും മെലഡിയുടെയും സംഗമം). ചെണ്ട: കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ & ടീം, വയലിൻ: അനൂജ് അജയൻ, കീബോർഡ്: പി.സി. അരുൺ. 

Showing 1 to 4 of 4 entries